CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 30 Seconds Ago
Breaking Now

ബിഹാറില്‍ ആശുപത്രി ഐസിയുവില്‍ തീപിടിത്തം, 10 രോഗികള്‍ക്ക് ദാരുണാന്ത്യം

മുസാഫര്‍പൂര്‍ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.

ബീഹാറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 രോഗികള്‍ മരിച്ചു. മുസാഫര്‍പൂര്‍ ജില്ലയിലെ പ്രസാദ് ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. പുലര്‍ച്ചെ 3: 55 നാണ് ഫയര്‍ഫോഴ്‌സിന് അടിയന്തര സന്ദേശം ലഭിച്ചത്. 

ഐ. സി. യുവില്‍ നിന്ന് 20 ഓളം പേരെ ഒഴിപ്പിച്ചു. ബാക്കിയുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പലരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം ദില്ലിയിലും സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. ദില്ലി മാളവ്യ നഗറിലുള്ള ഒരു ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.