CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 5 Seconds Ago
Breaking Now

ഓടുന്ന കാറില്‍ 15 കാരി കൂട്ട ബലാത്സംഗത്തിനിരയായി ; അഞ്ചുപേര്‍ അറസ്റ്റില്‍

ഒന്നിലേറെ പുരുഷന്മാര്‍ പല തവണ തന്നെ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി.

ഓടുന്ന കാറില്‍ 15 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍. ബിശ്വനാഥ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി അര്‍ദ്ധ നഗ്ന നിലയിലാണ് കണ്ടെത്തിയത്.

ഒന്നിലേറെ പുരുഷന്മാര്‍ പല തവണ തന്നെ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ആഹാരം വാഗ്ദാനം ചെയ്താണ് കാറില്‍ കയറ്റിയതെന്നും കുട്ടി പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു. പോക്‌സോ നിയമപ്രകാരം കേസെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.