
















ജൂണ്‍ 121ന് മൈതാനത്ത് പന്തുരുളാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിങ്ങനെ തങ്ങളുടെ പ്രിയപ്പെട്ട ടീമിനായി ആരാധകര്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. നിരത്തുകളില്‍ താരങ്ങളെ വാഴ്ത്തുന്ന ഫ്‌ളെക്‌സുകള്‍ നിരന്ന് തുടങ്ങിയിരിക്കുന്നു. എന്നാല്‍ ആരായിരിക്കും 2026 ഫിഫാ ലോകകപ്പ് ഉയര്‍ത്തുക?
അതിനുള്ള ഉത്തരവുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുകയാണ്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പില്‍ ഏതെല്ലാം ടീമുകള്‍ക്കാണ് വിജയസാധ്യതയെന്നാണ് ഇന്‍സ്ബ്രക്ക് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ കണക്കുകൂട്ടിയത്.
അവരുടെ കണ്ടെത്തല്‍ സ്പാനിഷ് ടീമിന്റെ ആരാധകര്‍ക്ക് നല്ല വാര്‍ത്തയാണ്. ഈ ഗവേഷകരുടെ കണക്കുകൂട്ടല്‍ പ്രകാരം സ്‌പെയിനാണ് ഏറ്റവും കൂടുതല്‍ വിജയസാധ്യത. 14.5 ശതമാനമാണ് ഇവരുടെ സാധ്യത.
12.4 ശതമാനവുമായി ഇംഗ്ലണ്ട് തൊട്ടുപിന്നിലുണ്ട്. ഫ്രാന്‍സ്, ജര്‍മ്മനി എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ ഫാന്‍സിനെ നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അല്‍പ്പം കടുപ്പമാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് തന്നെ കളിച്ച് ജയിച്ച് അന്തിമഫലം വരുന്നത് വരെ ആരാധകര്‍ക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.