CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 54 Seconds Ago
Breaking Now

ഇസ്രയേല്‍ ലെബനന്‍ സമാധാന കരാര്‍ തള്ളി ഹിസ്ബുല്ല, പിന്മാറില്ലെന്ന് നയീം ഖാസിം

ഇസ്രായേലും ലെബനനും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി തള്ളി

ഇസ്രയേല്‍ ലെബനന്‍ സമാധാന കരാര്‍ തള്ളി സായുധ സംഘടനയായ ഹിസ്ബുല്ല. ഇസ്രായേലും ലെബനനും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനന്‍ ജനത തള്ളുമെന്നാണ് ഹിസ്ബുല്ല നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇസ്രായേലും ലെബനനും തമ്മില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി തള്ളി ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. യുഎസ് പിന്തുണയോടെയുള്ള ഈ കരാര്‍ തികച്ചും അപമാനകരമാണെന്ന് ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി.

ദീര്‍ഘനാളായി തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രയേലും ലബനനും ധാരണയിലെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിങ്ടനില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. എന്നാല്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയാല്‍ മാത്രമേ വെടിനിര്‍ത്തല്‍ പൂര്‍ണതോതില്‍ നടപ്പിലാക്കൂ എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തികച്ചും നിരര്‍ത്ഥകവും ലെബനനെ അപമാനിക്കുന്നതാണ്. ഭൂരിഭാഗം ലെബനന്‍ ജനതയും ഈ വ്യവസ്ഥകളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നതായും ഹിസ്ബുല്ല മേധാവി നയീം ഖാസിം പ്രസ്താവനയിലൂടെ അറിയിച്ചു.

ലെബനലില്‍ ഹിസ്ബുല്ല അംഗങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് 'പൈലറ്റ്' സുരക്ഷാ മേഖലകള്‍ സ്ഥാപിക്കുമെന്ന വ്യവസ്ഥയോടെയാണ് ഇസ്രായേലും ലെബനനും വെടിനിര്‍ത്തല്‍ പുതുക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം ഹിസ്ബുള്ള ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഔദ്യോഗിക ചര്‍ച്ചകളുടെ ഭാഗമല്ലാതിരുന്ന ഹിസ്ബുല്ല ഈ വ്യവസ്ഥകളെ കടുത്ത ഭാഷയിലാണ് നേരിട്ടത്. ഈ 'താല്ക്കാലിക വെടിനിര്‍ത്തല്‍' എന്നത് ഹിസ്ബുല്ല പൂര്‍ണ്ണമായി കീഴടങ്ങുന്നതിന് തുല്യമാണെന്ന് നയീം ഖാസിം പറഞ്ഞു. ഇസ്രായേലിന്റെ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും, തെക്കന്‍ ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറില്ലെന്നും നയീം ഖാസിം കൂട്ടിച്ചേര്‍ത്തു.

താന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും ഹിസ്ബുല്ല പ്രതിനിധികളുമായും സംസാരിച്ചുവെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. .'അവിടെ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ലെബനനില്‍ ഒടുവില്‍ സമാധാനം പുലരുന്നത് കാണാന്‍ സാധിച്ചാല്‍ അത് വളരെ നന്നായിരിക്കും. എത്രയോ വര്‍ഷങ്ങളായി അവര്‍ ആക്രമണങ്ങള്‍ നേരിടുന്നു, എപ്പോഴും ഒരു ഇരയെപ്പോലെയാണ് അവര്‍ കഴിഞ്ഞത്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടതുണ്ട്.' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.