CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 55 Seconds Ago
Breaking Now

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

ബന്ധുനിയമനം വിവാദമാകുന്നതിനിടെ സൈറ്റുകളും പ്രവര്‍ത്തനരഹിതമായത് പല വിധ ആരോപണങ്ങള്‍ക്കും വഴിവയ്ക്കുകയാണ്

സര്‍ക്കാര്‍ ഉത്തരവുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വെബ്സൈറ്റ് അപ്രത്യക്ഷമായി. മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള നിയമനം പുരോഗമിക്കുന്നതിനിടെയാണ് സൈറ്റുകള്‍ അപ്രത്യക്ഷമായത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവിനെ സ്റ്റാഫില്‍ നിയമിച്ചത് വിവാദമായിരുന്നു. ബന്ധുനിയമനം വിവാദമാകുന്നതിനിടെ സൈറ്റുകളും പ്രവര്‍ത്തനരഹിതമായത് പല വിധ ആരോപണങ്ങള്‍ക്കും വഴിവയ്ക്കുകയാണ്

പൊതുഭരണ വകുപ്പാണ് വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിന്റെ ഉത്തരവുകള്‍ ഉള്‍പ്പെടെ സൈറ്റുകള്‍ അപ്രത്യക്ഷമായതോടെ ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കുകയാണ്. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് വെബ്സൈറ്റ് ലഭിക്കാത്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. ഉടന്‍ തന്നെ സൈറ്റുകള്‍ തിരിച്ചുവരുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രിമാരുടെ സ്റ്റാഫ് നിമയനങ്ങളുടെ കൃത്യമായ അപ്ഡേഷന്‍സ് വെബ്സൈറ്റുവഴി ലഭ്യമാക്കണമെന്നിരിക്കെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് സംശയാസ്പദമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവിന്റെ നിയമനം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും അത് യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് വെബ്സൈറ്റ് അപ്രത്യക്ഷമാകലുമായി ബന്ധമുണ്ടോയെന്ന് ചോദ്യമുയരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.