CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 23 Seconds Ago
Breaking Now

ഞാന്‍ വരുന്നു, കസേര പിടിക്കാന്‍! ഒടുവില്‍ നേതൃപോരാട്ടം സ്ഥിരീകരിച്ച് ആന്‍ഡി ബേണ്‍ഹാം; മേക്കര്‍ഫീല്‍ഡിലെ വോട്ടര്‍മാര്‍ വിജയിപ്പിച്ചാല്‍ അടുത്ത ലക്ഷ്യം 'പുളിങ്കൊമ്പ്' തന്നെ; ചുമ്മാതങ്ങ് പ്രധാനമന്ത്രിയാകാമെന്ന് മോഹം വേണ്ടെന്ന് സ്റ്റാര്‍മറും!

റിഫോം പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല

ഇതുവരെ അണിയറയില്‍ മാത്രം പറഞ്ഞുകേട്ടിരുന്ന അന്തപ്പുര രഹസ്യം ഇപ്പോള്‍ പരസ്യമായി. മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നത് കീര്‍ സ്റ്റാര്‍മറെ സ്ഥാനഭ്രഷ്ടനാക്കി ലേബര്‍ നേതൃപദവിയിലേക്ക് കടന്നുകയറാനാണെന്ന് ആന്‍ഡി ബേണ്‍ഹാം ഒടുവില്‍ പരസ്യമായി സമ്മതിച്ചു. 

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും പരമോന്നത പദവി ലക്ഷ്യമാക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ മുന്‍പ് തയ്യാറായില്ല. ജൂണ്‍ 18-ന് ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വിജയിച്ചാല്‍ സ്റ്റാര്‍മറെ വെല്ലുവിളിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്ന് ഇപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. 

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിലാണ് 100% ശ്രദ്ധയെന്ന് ബേണ്‍ഹാം ഗാര്‍ഡിയനോട് പറഞ്ഞു. റിഫോമിലെ റോബര്‍ട്ട് കെനിയോണുമായാണ് ഇദ്ദേഹത്തിന്റെ പ്രധാന പോരാട്ടം. 'ഉപതെരഞ്ഞെടുപ്പില്‍ ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിക്കാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. പിന്തുണ ലഭിച്ചാല്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിങ്ങളെ പ്രതിനിധീകരിക്കാന്‍ ശ്രമിക്കും, ഈ മണ്ഡലത്തിന് പരമാവധി ശക്തിയും, സ്വാധീനവും നല്‍കും', ബേണ്‍ഹാം ബിബിസി ക്വസ്റ്റിന്‍ ടൈമില്‍ പറഞ്ഞു. 

എന്നാല്‍ ആര് മത്സരിച്ചാലും കീര്‍ സ്റ്റാര്‍മര്‍ വെറുതെ സ്ഥാനമൊഴിഞ്ഞ് നല്‍കില്ലെന്നും, ഒരു പോരാട്ടത്തിന് ഇനിയും ആയുസ്സ് ബാക്കിയുണ്ടെന്നുമാണ് നം.10 തിരിച്ചടിച്ചത്. അതേസമയം റിഫോം പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഇതിനെ അതിജീവിച്ച് മുന്നേറിയെങ്കില്‍ മാത്രമാണ് ബേണ്‍ഹാമിന് ഈ അവസരം സിദ്ധിക്കൂ. 




കൂടുതല്‍വാര്‍ത്തകള്‍.