CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 40 Seconds Ago
Breaking Now

വടംവലിക്കാം, 2000 പൗണ്ട് നേടാം ; ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മെന്‍സ് ഫോറം ഔവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് ചര്‍ച്ച് സ്റ്റോക്ക് ഓണ്‍ ട്രന്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വടംവലി മത്സരം നാളെ

ആവേശത്തിന്റെയും കരുത്തിന്റെയും ആ വലിയ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. യുകെ മലയാളി സമൂഹം കാത്തിരിക്കുന്ന മെഗാവടംവലി മത്സരം നാളെ നോര്‍ത്ത് വുഡ് സ്‌റ്റേഡിയത്തില്‍ നടക്കും. 

വിജയികള്‍ക്കായി ആകര്‍ഷകമായ പാരിതോഷികങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 2,000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 1,000 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും.

കായിക മത്സരം മാത്രമല്ല കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ആസ്വദിക്കുന്ന ഒരു ദിനം കൂടിയാണ് നാളെ. 

വിനോദ പരിപാടികള്‍, റാഫിള്‍ ഡ്രോ, പൊതുസമ്മേളനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബിരിയാണി ഉള്‍പ്പെടെയുള്ള കേരളീയ രുചികള്‍ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും സജ്ജമാണ്. 

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്വാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും ഈസ്റ്റ്മാന്‍ സോളിസിറ്റേഴ്‌സും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.

കരുത്തു കാട്ടാന്‍ ഒരു കൂട്ടം യുവാക്കള്‍ തയ്യാര്‍, ആസ്വദിക്കാന്‍ നിങ്ങള്‍ തയ്യാറല്ലേ.. ആസ്വദിക്കാം മറ്റൊരു മനോഹരമായ മത്സരം കൂടി.

 




കൂടുതല്‍വാര്‍ത്തകള്‍.