CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 15 Minutes 48 Seconds Ago
Breaking Now

ഗതികിട്ടാതെ യുകെ ഭവനവിപണി; മൂന്നാം മാസവും വിലയില്‍ ഇടിവ്; വളര്‍ച്ച പ്രതീക്ഷിച്ച് ഇരിക്കവെ താളംതെറ്റിച്ച് മിഡില്‍ ഈസ്റ്റ് യുദ്ധം; സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ സമ്മര്‍ദം ഡിമാന്‍ഡ് കുറയ്ക്കുന്നു

2026 അവസാനത്തോടെ ഒന്നോ, രണ്ടോ തവണ കേന്ദ്ര ബാങ്ക് ബേസ് റേറ്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്

ബ്രിട്ടനിലെ ഭവനവിലകള്‍ സകല പ്രവചനങ്ങളും അട്ടിമറിച്ച് വീണ്ടും താഴ്ന്നു. മേയില്‍ ഭവനവില വീണ്ടും വര്‍ദ്ധിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയാണ് തുടര്‍ച്ചയായ മൂന്നാം മാസവും വില ഇടിഞ്ഞതായി മോര്‍ട്ട്‌ഗേജ് ലെന്‍ഡര്‍ ഹാലിഫാക്‌സ് വ്യക്തമാക്കുന്നത്. 

ഉയര്‍ന്ന കടമെടുപ്പ് ചെലവുകളും, ഇറാന്‍ യുദ്ധം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും ഡിമാന്‍ഡില്‍ കുറവ് വരുത്തുന്നതിന്റെ സൂചനയാണ് കാണുന്നത്. മേയില്‍ ഭവനവില 0.1% താഴ്ന്നതായി ഹാലിഫാക്‌സ് വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലും വില താഴേക്കാണ് നീങ്ങിയത്. 

അടുത്തിടെ മോര്‍ട്ട്‌ഗേജ് നിരക്ക് കുറച്ചതൊന്നും ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂട്ടിയില്ലെന്നാണ് ഡിമാന്‍ഡ് കുറയുന്നതില്‍ നിന്നും വ്യക്തമാകുന്നത്. പണപ്പെരുപ്പം ഉയരുമെന്ന ഭീതിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ ഭവനവില കേവലം 0.5% മാത്രമാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 

ഇറാനെതിരെ യുഎസ്-ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഒരു ശതമാനത്തോളമാണ് ബ്രിട്ടനിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധിച്ചത്. ഈ വര്‍ഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ധനവിപണികള്‍ പ്രതീക്ഷിക്കുന്നത്. 

2026 അവസാനത്തോടെ ഒന്നോ, രണ്ടോ തവണ കേന്ദ്ര ബാങ്ക് ബേസ് റേറ്റ് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ജൂണ്‍ 18ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുന്നുണ്ടെങ്കിലും ഈ ഘട്ടത്തില്‍ നിരക്ക് കൂട്ടില്ലെന്നാണ് പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.