CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 53 Seconds Ago
Breaking Now

അന്യഗ്രഹജീവികളെ ബന്ധപ്പെടാന്‍ പദ്ധതിയുമായി ശാസ്ത്രജ്ഞര്‍; അന്യഗ്രഹങ്ങളില്‍ നിന്നും സന്ദേശത്തിനായി കാത്തിരിപ്പ്; ആദ്യത്തെ കോണ്ടാക്ട് പ്ലാന്‍ പുറത്തിറക്കി

അന്താരാഷ്ട്ര സമൂഹത്തിന്റെ അനുമതിയില്ലാതെ തിരിച്ചൊരു സന്ദേശം അയയ്ക്കരുതെന്നും ഗവേഷകര്‍ക്ക് മുന്നറിയിപ്പുണ്ട്

അന്യഗ്രഹജീവികള്‍ ഉണ്ടോ ഇല്ലയോ എന്നൊരു ചോദ്യത്തിന് നിരവധി നാളുകളായി ഉത്തരം തേടുകയാണ് മനുഷ്യര്‍. അടുത്തിടെ യുഎസ് പുറത്തുവിട്ട രഹസ്യരേഖകളില്‍ പലതും ഭൂമിയിലെ അന്യഗ്രഹജീവി സാന്നിധ്യത്തിന്റെ സംശയം ഊട്ടിയുറപ്പിക്കുന്നു. എന്നാല്‍ വ്യക്തമായി ഇവരില്‍ നിന്നൊരു സന്ദേശം ഇന്നുവരെ മനുഷ്യനെ തേടിയെത്തിയിട്ടില്ല. അന്യഗ്രഹജീവികളില്‍ നിന്നും അത്തരമൊരു സന്ദേശം ലഭിച്ചാല്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കുന്ന ആദ്യ ബ്ലൂപ്രിന്റ് പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍. 

വിദൂരമായ ഏതെങ്കിലും നക്ഷത്രങ്ങളില്‍ നിന്നും ലോകത്തെ മാറ്റിമറിക്കുന്ന അത്തരമൊരു സൂചന ലഭിച്ചാല്‍ ഗവേഷകര്‍ ഏത് വിധത്തില്‍ കൈകാര്യം ചെയ്യണമെന്ന എട്ടിന പദ്ധതിയാണ് പുറത്തുവിട്ടത്. ഏലിയന്‍ സിഗ്നല്‍ ലഭിച്ചാല്‍ അതീവ ജാഗ്രതയോടെ പെരുമാറാനാണ് ശാസ്ത്രജ്ഞര്‍ക്കുള്ള നിര്‍ദ്ദേശം. 

വിവിധ സ്വതന്ത്ര സംഘങ്ങള്‍ വഴി ഈ വിവരം സ്ഥിരീകരിക്കാനും, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തുവിട്ട് അനാവശ്യ ഭയപ്പാട് ഒഴിവാക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. അന്യഗ്രഹജീവി സാന്നിധ്യം സ്ഥിരീകരിച്ചാല്‍ ഇത് പൊതുജനങ്ങളെ അറിയിക്കണം. കൂടാതെ ശാസ്ത്ര ലോകത്തൊടൊപ്പം ചേര്‍ന്ന് യുഎന്‍ ഉള്‍പ്പെടെ സംഘടനകളുടെ ഏകോപനത്തില്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. 

അന്താരാഷ്ട്ര സമൂഹത്തിന്റെ അനുമതിയില്ലാതെ തിരിച്ചൊരു സന്ദേശം അയയ്ക്കരുതെന്നും ഗവേഷകര്‍ക്ക് മുന്നറിയിപ്പുണ്ട്. ട്രംപ് ഭരണകൂടം അന്യഗ്രഹ പേടകങ്ങളുടെ സാന്നിധ്യത്തിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി ഫയലുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ പുറത്തുവിട്ടിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.