CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 27 Seconds Ago
Breaking Now

സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി തേടി നടന്നിട്ട് ഇനി കാര്യമില്ല! 18,000 തൊഴിലുകള്‍ വെട്ടിക്കുറച്ച് പ്രധാന ബ്രിട്ടീഷ് റീട്ടെയിലര്‍മാര്‍; ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി, മിനിമം വേജ് വര്‍ദ്ധനവുകള്‍ക്ക് നന്ദി

പിരിച്ചുവിടലുകള്‍ക്ക് പുറമെ, ഒഴിവ് വരുന്ന തസ്തികകളിലേക്ക് പുതിയ ജോലിക്കാരെ എടുക്കാനും സ്ഥാപനങ്ങള്‍ മടിക്കുകയാണ്

സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു ജോലി തരപ്പെടുത്തി സസുഖം മുന്നോട്ട് പോകാമെന്ന മോഹം അസ്ഥാനത്താകും. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലെ പ്രധാന റീട്ടെയിലര്‍മാര്‍ വെട്ടിച്ചുരുക്കിയത് 18,000 തൊഴിലുകളാണ്. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ നികുതി, മിനിമം വേജ് വര്‍ദ്ധനവുകളാണ് ആളുകളെ തൊഴില്‍രഹിതരാക്കുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ വളര്‍ത്താനെന്ന പേരില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ച നികുതി വേട്ടകളാണ് ബ്രിട്ടനില്‍ തൊഴിലില്ലായ്മ പ്രതിസന്ധി ഊര്‍ജ്ജിതമാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 

ബ്രിട്ടനിലെ ഏറ്റവും സൂപ്പര്‍മാര്‍ക്കറ്റായ ടെസ്‌കോയാണ് തൊഴില്‍ നഷ്ടത്തില്‍ മുന്നിലുള്ളത്. മാര്‍ച്ച് 2026 വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലെയും, അയര്‍ലണ്ടിലെയും സ്റ്റോറുകളില്‍ നിന്നും 5000 പേരെയാണ് ടെസ്‌കോ കുറച്ചത്. 

സെയിന്‍സ്ബറീസ്, വെയ്റ്റ്‌റോസ് എന്നിവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളില്‍ നിന്നുള്‍പ്പെടെ 3000 പേരെയാണ് കുറച്ചത്. ജി7 രാജ്യങ്ങളില്‍ ബ്രിട്ടന്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് നേരിടാന്‍ ഒരുങ്ങുന്നുവെന്ന ഒഇസിഡി മുന്നറിയിപ്പിന് പിന്നാലെയാണ് ഈ ഭയപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 

ഫാഷന്‍ വമ്പന്‍മാരായ നെക്സ്റ്റ്, ജെഡി സ്‌പോര്‍ട്‌സ് എന്നിവിടങ്ങളില്‍ ജോലിക്കാരുടെ എണ്ണം 1500 വരെ കുറഞ്ഞിട്ടുണ്ടെന്ന് ബ്ലൂംബര്‍ഗ് അനാലിസിസ് കണ്ടെത്തി. പിരിച്ചുവിടലുകള്‍ക്ക് പുറമെ, ഒഴിവ് വരുന്ന തസ്തികകളിലേക്ക് പുതിയ ജോലിക്കാരെ എടുക്കാനും സ്ഥാപനങ്ങള്‍ മടിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.