
















മാഞ്ചസ്റ്റര്‍ ഫോര്‍എം സെന്ററിനെ പ്രകമ്പനം കൊള്ളിച്ച് റിമിയും സംഘവും. ആയിരത്തോളം കാണികള്‍ റിമി ഷോ ആഘോഷമാക്കി.
ഹിറ്റ് ഗാനങ്ങള്‍ക്ക് കൂടെ പാടി കാണികളും ആവേശ കൊടുമുടിയിലെത്തിയപ്പോള്‍ ഒരു മറക്കാനാകാത്ത കലാവിരുന്നായി റിമി ഷോ മാറി. മെയ്ഡ്‌സ്‌റ്റോണിലാണ് അടുത്ത ഷോ.

ശനിയാഴ്ച മെയ്ഡ്‌സ്റ്റോണ്‍ ലേയ്‌സര്‍ സെന്ററിലാണ് പരിപാടി. ആഷ്‌ഫോഡിന്റെ എംപി സോജന്‍ ജോസഫും , ബോക്‌സ് ലെ പാരിഷ് കൗണ്‍സിലര്‍ ജീവിത സാംപംഗി എന്നിവും ഷോയില്‍ പങ്കെടുക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി യുകെ യില്‍ ഉടനീളം തകര്‍ത്താടുകയായിരുന്നു റിമിയും സംഘവും. ജൂണ്‍ 7ന് ബ്രാഡ്‌ഫോര്‍ഡിലാണ് ഷോ. ബ്രാഡ്‌ഫോര്‍ഡിലെ ഷോയോടെ റിമി ടോമിയുടെ പര്യടനം അവസാനിക്കും
റിമിയ്‌ക്കൊപ്പം മറ്റ് ഗായകരും ലൈവ് ബാന്‍ഡ് ടീമും കാണികളെ കൈയ്യിലെടുക്കുകയാണ്. ടിക്കറ്റിനായി റിതംക്രിയേഷന്‍സ് യുകെയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ്, ലോ ആന്‍ഡ് ലോയേഴ്‌സ്, ഫോകസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, ജിആര്‍ബി, യെസ്റ്റേ കണ്‍സള്‍ട്ടന്‍സ് എന്നിവര്‍ ഈ ഷോയുടെ സ്‌പോണ്‍സേഴ്‌സാണ്.