CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 29 Seconds Ago
Breaking Now

കരുത്തുകാട്ടാന്‍ അവരിന്നെത്തുന്നു ; സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ ആവേശം അലതല്ലുന്ന മെഗാ വടംവലി മത്സരം ഇന്ന്

ഇന്നു സ്‌റ്റോക്ക് ഓണ്‍ട്രന്റിലെ നോര്‍ത്ത് വുഡ് സ്‌റ്റേഡിയത്തില്‍ കരുത്തന്‍മാര്‍ കൊമ്പുകോര്‍ക്കുന്നു. 

ഔര്‍ ലേഡി ഓഫ് പെര്‍പെക്ച്വല്‍ ഹെല്‍പ്പ് സീറോ മലബാര്‍ പള്ളിയിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വടംവലി മത്സരം കത്തോലിക്കാ കൂട്ടായ്മയുടെ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും നേര്‍ക്കാഴ്ച കൂടിയാകും.

യുകെയിലെ സീറോ മലബാര്‍ രൂപതയുടെ എല്ലാ പാരിഷുകളും മിഷനുകളും പ്രതിനിധീകരിച്ചെത്തുന്നവര്‍ തങ്ങളുടെ കരുത്തു കാട്ടുമ്പോള്‍ ഇത് സഹോദര്യ ബന്ധം ദൃഢമാക്കുന്ന സഭാ വിശ്വാസികളുടെ മറ്റൊരു മനോഹര മുഹൂര്‍ത്തമാകും സമ്മാനിക്കുക.

വിജയികള്‍ക്കായി ആകര്‍ഷകമായ പാരിതോഷികങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 2,000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 1,000 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും.

കായിക മത്സരം മാത്രമല്ല കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ആസ്വദിക്കുന്ന ഒരു ദിനം കൂടിയാണ് ഇന്ന്.

വിനോദ പരിപാടികള്‍, റാഫിള്‍ ഡ്രോ, പൊതുസമ്മേളനം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബിരിയാണി ഉള്‍പ്പെടെയുള്ള കേരളീയ രുചികള്‍ വിളമ്പുന്ന ഫുഡ് സ്റ്റാളുകളും സജ്ജമാണ്. 

യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്വാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും ഈസ്റ്റ്മാന്‍ സോളിസിറ്റേഴ്സും പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.