CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 17 Seconds Ago
Breaking Now

'സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒഴിവാക്കണം'; കേന്ദ്രത്തിന് കത്തുനല്‍കി അണ്ണാമലൈ

36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്.

സെഡ് പ്ലസ് സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തുനല്‍കി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. 36 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് നിലവില്‍ അണ്ണാമലൈക്ക് ലഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴാണ് കേന്ദ്രം സുരക്ഷ അനുവദിച്ചത്.

ബിജെപിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ അണ്ണാമലൈ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷത്തോളം ആളുകള്‍ പുതിയ പാര്‍ട്ടിയില്‍ അംഗത്വമെടുത്തെന്നാണ് അണ്ണാമലൈയുടെ അവകാശവാദം. അണ്ണാമലൈയ്‌ക്കൊപ്പം വലിയൊരു വിഭാഗം പാര്‍ട്ടി വിട്ടേക്കുമെന്നും വിവരം വന്നിരുന്നു. ഐപിഎസ് ഓഫീസര്‍ പദവി ഉപേക്ഷിച്ച് 2020ലായിരുന്നു അണ്ണാമലൈയുടെ ബിജെപി പ്രവേശനം. 

 




കൂടുതല്‍വാര്‍ത്തകള്‍.