CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 52 Seconds Ago
Breaking Now

ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ തര്‍ക്കം; ഇന്ത്യന്‍ റെസ്റ്റൊറന്റ് ഉടമയെ ഇടിച്ചുകൊന്ന് ബ്രിട്ടീഷുകാര്‍; ഒടുവില്‍ തെറ്റ് പറ്റിയെന്ന് കുറ്റസമ്മതം; ശിക്ഷ കാത്ത് മൂന്ന് പ്രതികള്‍

കേസിലെ പ്രായമായവരെ ഇതുവരെ അനുഭവിച്ച കസ്റ്റഡി കാലയളവ് പരിഗണിച്ച് വിധിക്ക് ശേഷം നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്

ഭക്ഷണം കഴിച്ച ശേഷം ബില്‍ അടയ്ക്കാതെ മുങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഇന്ത്യന്‍ റെസ്റ്റൊറന്റ് ഉടമയെ ഇടിച്ചുകൊന്നു. കാഡയിലെ റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ച് മുങ്ങാന്‍ നോക്കിയ മൂന്ന് ബ്രിട്ടീഷുകാരോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലുണ്ടായ തര്‍ക്കമാണ് 44-കാരന്റെ ജീവനെടുത്തത്. 

കേസില്‍ കുറ്റസമ്മതം നടത്തിയ പ്രതികള്‍ നരഹത്യാ കുറ്റം സമ്മതിച്ചിട്ടുണ്ട്. 25-കാരന്‍ റോബര്‍ട്ട് ഇവാന്‍സ് ജൂനിയറിന് എതിരെ നരഹത്യാ കുറ്റവും,  ഇയാളുടെ പിതാവ് 47-കാരന്‍ റോബര്‍ട്ട് ബസ്ബി ഇവാന്‍സ്, അങ്കിള്‍ 54-കാരന്‍ ബാരി ഇവാന്‍സ് എന്നിവര്‍ പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതുമാണ് തെളിഞ്ഞത്. 

ഒന്റാരിയോയിലെ ഓവന്‍ സൗണ്ടിലെ ഇന്ത്യന്‍ റെസ്‌റ്റൊറന്റിന് പുറത്തുവെച്ചാണ് തര്‍ക്കം ഉടലെടുത്തത്. ഇതിനിടെ 44-കാരനായ ഉടമ ഷറീഫ് റഹ്മാനെ ഇടിച്ച് കൊല്ലുകയായിരുന്നു. 78 പൗണ്ടിന്റെ ബില്‍ അടയ്ക്കാതെ സ്ഥലംവിടാന്‍ നോക്കിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. 

ഇതിനിടയില്‍ ഇവാന്‍സ് ജൂനിയറിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ റഹ്മാന്റെ ജീവന്‍ പൊലിയുകയായിരുന്നു. പിതാവും, അങ്കിളും ചേര്‍ന്നാണ് റോബര്‍ട്ടിനെ രക്ഷപ്പെടുത്തിയത്. മാഞ്ചസ്റ്ററില്‍ നിന്നുള്ള ഈ ബ്രിട്ടീഷുകാരെ കാനഡയിലേക്ക് നാടുകടത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

എന്നിരുന്നാലും കേസിലെ പ്രായമായവരെ ഇതുവരെ അനുഭവിച്ച കസ്റ്റഡി കാലയളവ് പരിഗണിച്ച് വിധിക്ക് ശേഷം നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 10ന് ഇവാന്‍സ് ജൂനിയറിന്റെ വിധി പ്രസ്താവിക്കും. തന്റെ പ്രവൃത്തി ക്രൂരമായെന്നും, എല്ലാ രാത്രിയും റഹ്മാന്റെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അയാള്‍ അവകാശപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.