
















നവകേരള യാത്രക്കിടെ കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം. ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്. കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെന്നും പ്രതിഭാഗം വാദിക്കുന്നു.
കഴിഞ്ഞ ദിവസം അഡ്വ. ശിവദാസന്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നതടക്കം കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്ഐടിയുടെ നിലപാട് മാറ്റം കോടതി കാണാതെ പോകരുതെന്നും സത്യവാങ്മൂലത്തിലുണ്ട്.
കേസില്‍ എസ്‌ഐടിക്കുനേരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം കോടതി ഉയര്‍ത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എങ്ങനെ മാധ്യമങ്ങള്‍ക്ക് കിട്ടിയെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം. റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഉദ്യോ?ഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.