CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 56 Seconds Ago
Breaking Now

ശക്തമായി തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു.

 ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്റാനില്‍ രണ്ട് ശക്തമായ സ്ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹനില്‍ മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു. 

ടെഹ്റാനില്‍ നഗരപ്രദേശങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ മരണമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് ടെഹ്റാനിലെ ഇമാം ഖൊമെയ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്റാനിലെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇമാം ഖൊമെയ്നി വിമാനത്താവളം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ഏപ്രിലിലായിരുന്നു വീണ്ടും തുറന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.