CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 9 Seconds Ago
Breaking Now

സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ആവേശകരമായ മെഗാ വടംവലി മത്സരത്തില്‍ സ്‌റ്റോക്ക് ലയണ്‍സ് ഒന്നാം സ്ഥാനത്തെത്തി ; ഫസ്റ്റ് റണ്ണറപ്പായി സെന്റ് ഫ്രാന്‍സിസ് കിങ്‌സ്

യുകെയിലെ സീറോ മലബാര്‍ രൂപതയുടെ എല്ലാ പാരിഷുകളും മിഷനുകളും പ്രതിനിധീകരിച്ചെത്തുന്നവര്‍ക്ക് ഇതു മത്സരം മാത്രമല്ല കൂട്ടായ്മയുടെ ആഘോഷം കൂടിയായിരുന്നു.

മത്സരം എന്നതിലുപരി ആവേശം നിറച്ച ഒരു ആഘോഷ ദിവസമായി സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ വടംവലി മത്സരം മാറി.

ഔര്‍ ലേഡി ഓഫ് പെര്‍പെക്ച്വല്‍ ഹെല്‍പ്പ് സീറോ മലബാര്‍ പള്ളിയിലെ മെന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ഒഎല്‍പിഎച്ച് മിഷനില്‍ നിന്നുള്ള സ്റ്റോക്ക് ലയണ്‍സ് ഒന്നാം സ്ഥാനം നേടി. വോഴ്‌സെസ്റ്ററില്‍ നിന്നുള്ള സെന്റ് ഫാന്‍സിസ് അസിസി മിഷന്റെ ' സെന്റ് ഫ്രാന്‍സിസ് കിങ്‌സ് ' ഫസ്റ്റ് റണ്ണറപ്പായി. സെക്കന്റ് റണ്ണറപ്പായി ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷനില്‍ നിന്നുള്ള സെന്റ് മേരീസ് ഹെര്‍ഫോര്‍ഡും തേഡ് റണ്ണറപ്പായി മാഞ്ചസ്റ്ററിലെ ഹോളി ഫാമിലി മിഷനില്‍ നിന്നുള്ള ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഓള്‍ഡ്ഹാമും വിജയത്തിന്റെ ഭാഗമായി.

 ഒന്നാം സ്ഥാനക്കാര്‍ക്ക് 2,000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 1,000 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കി.

രാവിലെ 11 മണിക്ക് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്റ്റോക്ക്-ഓണ്‍-ട്രെന്റിന്റെ ഡെപ്യൂട്ടി ലോഡ് മേയര്‍ ക്രിസ് റോബിന്‍സണ്‍, ഡെപ്യൂട്ടി ലേഡി മേയറെസ് ജോയ് റോബിന്‍സണ്‍, കൗണ്‍സിലര്‍ ലൂക്ക് ഷെന്റണ്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായി. 

വൈകിട്ട് 6 മണിക്ക് നടന്ന സമാപനച്ചടങ്ങില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. എം. വെങ്കടാചലം ഐഎഫ്എസ്, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, രൂപത ചാന്‍സലര്‍ ഫാ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ബാബു ചിരിയങ്കണ്ടത്ത് , ഫാ. പ്രജില്‍ പണ്ടാരപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

യുകെയിലെ സീറോ മലബാര്‍ രൂപതയുടെ എല്ലാ പാരിഷുകളും മിഷനുകളും പ്രതിനിധീകരിച്ചെത്തുന്നവര്‍ക്ക് ഇതു മത്സരം മാത്രമല്ല കൂട്ടായ്മയുടെ ആഘോഷം കൂടിയായിരുന്നു.വിനോദ പരിപാടികളും റാഫിള്‍ ഷോയും ഉള്‍പ്പെടെ ഒരുക്കിയിരുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്വാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും ഈസ്റ്റ്മാന്‍ സോളിസിറ്റേഴ്‌സും പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.