CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 25 Seconds Ago
Breaking Now

'മരണ വീട്ടില്‍ വരുന്നത് തന്നെ സെല്‍ഫി എടുക്കാനായിട്ട്, ഇങ്ങനെ കുറെയെണ്ണം'; ഭാഗ്യലക്ഷ്മി

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ പ്രമുഖ താരങ്ങള്‍ സലിംകുമാറിനെ ഒരുനോക്ക് കാണാന്‍ എത്തിയപ്പോള്‍ നിരവധിപേരാണ് അവര്‍ക്കൊപ്പം സെല്‍ഫി എടുത്തത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

സലിംകുമാറിന്റെ അടുത്ത സുഹൃത്തും നടനുമായ ദിലീപ് സംസ്‌ക്കാര ചടങ്ങിലുടനീളം ഉണ്ടായിരുന്നു. അതിനിടെയാണ് ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരാളെത്തിയത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കൂടാതെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വിഡി സതീശന് ഷാള്‍ അണിയിക്കാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ തിരക്കു കൂട്ടിയെത്തിയിരുന്നു. അയാളോട് കയര്‍ത്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രതിഷേധം അറിയിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് സിനിമ താരം ഭാഗ്യലക്ഷ്മി. സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കു കൂട്ടിയവരെ പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. 'മരണ വീട്ടില്‍ വരുന്നത് തന്നെ സെല്‍ഫി എടുക്കാനായിട്ട്! ഇങ്ങനെ കുറെയെണ്ണം,' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. അതേസമയം വിഷയത്തില്‍ മാധവ് സുരേഷും പ്രതികരിച്ചു. 'മരണവീട് ആണെന്ന് പോലും ഓര്‍ക്കാതെ ഇങ്ങനെ കാണിക്കുന്നവരോട് ഒന്നും പറയാന്‍ ഇല്ല! ആരാണെങ്കിലും ലജ്ജ തോന്നുന്നു' എന്ന് മാധവ് കുറിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.