CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 1 Seconds Ago
Breaking Now

യുകെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ ചാടിപ്പുറപ്പെടും മുന്‍പ് ഇത് കൂടി അറിഞ്ഞോളൂ! പല ഡിഗ്രികളുടെ വെറും പാഴ്; അഞ്ച് വര്‍ഷം കഴിഞ്ഞാലും ലോണടക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ശരാശരിയില്‍ താഴെ വരുമാനം; കോഴ്‌സുകള്‍ സൂക്ഷിച്ച് തെരഞ്ഞെടുക്കാം

തൊഴില്‍ വിപണി ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ കൂടുതല്‍ മോശമാകുന്നതിനിടെയാണ് ഡിഗ്രികള്‍ പാഴായി പോകുന്നുവെന്ന അപകടം കൂടി രൂപപ്പെടുന്നത്

യുകെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി ചാടിയിറങ്ങുമ്പോള്‍ നല്ല വരുമാനമുള്ള  മികച്ച ഭാവി ഉറപ്പെന്ന തോന്നലാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുമുള്ളത്. വിദ്യാഭ്യാസ ലോണെടുത്ത് വലിയ ഭാരവുമായി യുകെയില്‍ ചെന്നിറങ്ങി പഠിച്ചിറങ്ങിയാല്‍ സ്റ്റേ ബാക്ക് പോലുള്ള പല ഗുണങ്ങളും ഇപ്പോള്‍ അന്യമാണ്. ഇതിനെല്ലാം പുറമെയാണ് യുകെയിലെ ഡിഗ്രികള്‍ വിളംബരം ചെയ്യുന്ന ഗുണങ്ങളൊന്നും പല കോഴ്‌സുകളും സമ്മാനിക്കുന്നില്ലെന്ന് വ്യക്തമാകുന്നത്. 

യുകെ യൂണിവേഴ്‌സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന പകുതിയോളം ഗ്രാജുവേറ്റുകളും ശരാശരിയില്‍ താഴെ ദേശീയ വരുമാനം മാത്രമാണ് നേടുന്നതെന്നാണ് മുന്നറിയിപ്പ്. യുകെയിലെ ഫുള്‍ടൈം ജോലിക്കാരുടെ ശരാശരി വരുമാനമായ 35,000 പൗണ്ട് പോലും കിട്ടാന്‍ വര്‍ഷത്തില്‍ ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നതാണ് അവസ്ഥ. 

11 ശതമാനം ഗ്രാജുവേറ്റുകള്‍ക്ക് 24,000 പൗണ്ട് പോലും വരുമാനം കിട്ടുന്നില്ലെന്നും പോളിസി എക്‌സ്‌ചേഞ്ച് അന്വേഷണം കണ്ടെത്തി. പഠിച്ചിറങ്ങി 15 മാസത്തിന് ശേഷം കേവലം 57 ശതമാനം പേര്‍ക്കാണ് ഫുള്‍ടൈം ജോലി ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

യൂണിവേഴ്‌സിറ്റി പഠനം കൂടിയ നേട്ടം സമ്മാനിക്കുമെന്ന കഥ പൊളിയുന്നതിന് പുതിയ തെളിവായാണ് ഈ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 50,000 പൗണ്ട് വരെ കടം വരുത്തിവെയ്ക്കുന്ന ഡിഗ്രികളില്‍ ചെന്നുചാടേണ്ടെന്നാണ് ഇപ്പോള്‍ യുവാക്കള്‍ക്ക് വിമര്‍ശകര്‍ നല്‍കുന്ന ഉപദേശം. 

തൊഴില്‍ വിപണി ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ കൂടുതല്‍ മോശമാകുന്നതിനിടെയാണ് ഡിഗ്രികള്‍ പാഴായി പോകുന്നുവെന്ന അപകടം കൂടി രൂപപ്പെടുന്നത്. മെഡിസിന്‍, ഡെന്റിസ്ട്രി, ഇക്കണോമിക്‌സ്, ഫിസിക്‌സ് & ആസ്‌ട്രോണമി, മാത്തമാറ്റിക്കല്‍ സയന്‍സ്, എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളാണ് ഉയര്‍ന്ന വരുമാനം നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.