CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 14 Seconds Ago
Breaking Now

17- മത് യുകെ മുട്ടുചിറ സംഗമം 2026 ജൂലൈ 10, 11 , 12 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ ഷ്രൂസ് ബറിയില്‍ വച്ച് നടത്തപ്പെടും

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 17 മാത് സംഗമം 2026 ജൂലൈ 10 , 11, 12 തീയതികളില്‍ (വെള്ളി മുതല്‍ ഞായര്‍ വരെ) ഷ്രൂസ്ബറിയില്‍ വച്ച് നടത്തപ്പെടും . ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമത്തില്‍ .മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാല്‍ മുന്‍കൂട്ടി അറിയിച്ച എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .പ്രധാന സംഗമ ദിവസമായ ശനിയാഴ്ച്ച യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം നാനൂറോളം ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു , നാട്ടു വിശേഷങ്ങള്‍ അയവിറക്കുന്നതാണ് 

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ ബഹുമാനപ്പെട്ട റവ .ഫാ .വര്‍ഗീസ് നടക്കല്‍ മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും അദ്ദേഹമര്‍പ്പിക്കുന്ന വി.കുര്‍ബാനയോടെയാണ് സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്..കൂടാതെ ജോണി കണിവേലില്‍ കണ്‍വീനര്‍ ആയി ഡോണി കരോടന്‍ , ബിജു കരോടന്‍ , ഷാരോണ്‍ പന്തല്ലൂര്‍ , ഷെറിന്‍ പന്തല്ലൂര്‍ , സിറിള്‍ മാഞ്ഞൂരാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ സംഗമ പരിപാടികള്‍ അരങ്ങേറുന്നത്. ജൂലൈ 10 -)o തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് 4 മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികള്‍ ജൂലൈ 12-)o തിയതി ഞായറാഴ്ച്ച കൂടിയായിരിക്കും അവസാനിക്കുന്നത് . വിവിധ തരം കലാകായിക പരിപാടികളും , മത്സരങ്ങളും സംഗമം വര്‍ണ്ണ ശബളമാക്കും . കൂടാതെ നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും. ഒരു സംഗമം എന്നതിലുപരി , നാട്ടിലെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൃത്യതയോടെ ഇടപെടുന്ന യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് വിവിധ മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ആശംസകളര്‍പ്പിക്കും . വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്. മറ്റു ദിവസങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വരുന്നവര്‍ ഉണ്ടെങ്കില്‍ ,പ്രധാന സംഗമ ദിനമായ ജൂലൈ 11 ശനിയാഴ്ച മാത്രമായും സംഗമത്തില്‍ പങ്കെടുത്തു ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയ കാല സ്മരണകള്‍ അയവിറക്കാന്‍ സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്,.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജോണി കണിവേലില്‍ - 07889 800292

ഡോണി കരോടന്‍ -+44 7723 920248

ബിജു കരോടന്‍ - +44 7723 702367

ഷാരോണ്‍ പന്തല്ലൂര്‍ - +44 7901 603309

ഷെറിന്‍ പന്തല്ലൂര്‍ -07776361415 

സിറിള്‍ മാഞ്ഞൂരാന്‍ -07958 675140

 

 

വാര്‍ത്ത - ജിജോ അരയത്ത് 

 




കൂടുതല്‍വാര്‍ത്തകള്‍.