CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 13 Seconds Ago
Breaking Now

താമരശ്ശേരി രൂപതാ കുടുംബ സംഗമവും പൗരോഹിത്യ രജത ജൂബിലി ആഘോഷവും വർണ്ണാഭമായി.

ഗ്ലോസ്റ്റർ: താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങളുടെ മൂന്നാമത് കുടുംബ സംഗമം പ്രൗഡഗംഭീരമായി. ജുബിലേറിയന്മാരും, ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ചാപ്ലിന്മാരുമായ ഫാ.തോമസ്‌ കളപ്പുരക്കൽ, റവ.ഡോ.മാത്യു ചൂരപൊയ്കയില്‍ എന്നിവർക്ക് ഗ്ലോസ്റ്ററിലെ അൽഫോൻസാ നഗരിയിൽ ആവേശോജ്ജ്വല സ്വീകരണമാണ് നല്കിയത്.


 സെന്റ്‌ പീറ്റേഴ്സ് ദേവാലയത്തിൽ രാവിലെ ആരംഭിച്ച ആഘോഷമായ സമൂഹ ദിവ്യ ബലി സംഗമത്തെ ആത്മീയ സാന്ദ്രമാക്കി റവ.ഡോ മാത്യു ചൂരപൊയ്കയില്‍ മുഖ്യ കാർമ്മികത്വം വഹിച്ചു. സമൂഹ ബലിയിലേക്ക് സംഗമത്തിന്റെ മുഖ്യ സംഘാടകനും,  വെയില്സിലെ അജപാലക ശുശ്രുഷകനുമായ ഫാ ജിമ്മി പുളിക്കക്കുന്നേലിന്റെ നേതൃത്വത്തിൽ വൈദികരെ വരവേറ്റു. രൂപതാ യുറോപ്യൻ പ്രതിനിധിയായി പങ്കെടുത്ത ഫാ രാജേഷ് CMI  നല്കിയ സന്ദേശം ചിന്തോദ്ദീപകമായി. വിശുദ്ധ കുർബ്ബാനക്ക് ശേഷം രൂപതയുടെ മദ്ധ്യസ്ഥയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ അൽഫോൻസാ മ്മയുടെ വിശേഷാൽ പ്രാർത്ഥനക്കും, നോവേനക്കും ഫാ തോമസ്‌ കളപ്പുരക്കൽ കാർമ്മികത്വം അരുളി. അഭിലാഷ് പോൾ, സ്റ്റാൻലി മാത്യു, ഷിജി സ്റ്റാൻലി എന്നിവർ ഗാന ശുശ്രുഷക്ക് നേതൃത്വം വഹിച്ചു.

വിശുദ്ധബലിക്ക് ശേഷം സെന്റ്‌ പീറ്റേഴ്സ് പാരീഷ് ഹാളിൽ ആകർഷകമായി ഒരുക്കിയ വി. അൽഫോൻസാ നഗരിയിൽ രൂപതാ സംഗമത്തിനു വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ ആരംഭമായി. ഗ്ലോസ്റ്ററിലെ ആതിഥേയ സംഘാടക സമിതിക്കു വേണ്ടി ഏലിയാസ് മാത്യു ജുബിലേറിയന്മാരായ തോമസച്ചൻ, മാത്യുഅച്ചനൻ, രാജേഷ് അച്ചൻ, സിസ്റ്റർ. ഡോ. മീന ഇലവനാൽ, ജിമ്മി അച്ചൻ, രൂപതാ കോർഡിനേറ്റർ അപ്പച്ചൻ കണ്ണഞ്ചിറ എന്നിവരെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും, എത്തിച്ചേർന്ന രൂപതാംഗങ്ങൾക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം നേരുകയും ചെയ്തു. ബെനീറ്റ ബിനുവിന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം തോമസച്ചൻ ഭദ്രദീപം തെളിച്ച് മൂന്നാമത് സംഗമത്തിനു നാന്ന്യം കുറിക്കുകയും അദ്ധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. മാത്യു അച്ചൻ, സിസ്റ്റർ മീന, തോമസ്‌ കിഴക്കേവീട്ടിൽ, രാജേഷ് അച്ചൻ, ജിമ്മി അച്ചൻ, അനു കണ്ണഞ്ചിറ എന്നിവർ തുടർന്ന് തിരികൾ തെളിച്ച് ഉദ്ഘാടനത്തിന്റെ ഭാഗമായി .


ജുബിലേറിയന്മാരായ വൈദികർക്കു സിസ്റ്റർ മീന, ജിമ്മി അച്ചൻ, അഷ് ലിൻ മരിയ കണ്ണഞ്ചിറ എന്നിവർ ആശംശകൾ അർപ്പിച്ചു സംസാരിച്ചു. ഫാ ജിമ്മി പുളിക്കക്കുന്നേൽ രൂപതാദ്ധ്യക്ഷൻമാർ റെമിജിയുസ് ഇൻനാനിയിൽ പിതാവിന്റെ സന്ദേശം വായിക്കുകയും ജുബിലേറിയന്മാരുടെ മുൻകാല സേവനങ്ങളെയും മറ്റും പരാമർശിച്ച് പ്രസംഗിക്കുകയും, അവരെ അംഗങ്ങൾക്ക് കൂടുതലായി പരിചയപ്പെടുത്തുകയും ചെയ്തു. തോമസച്ചൻ ലങ്കാസ്റ്റർ രൂപതയിൽ ജുഡിഷ്യറി ജഡ്ജ് ആയും സേവനം അനുഷ്ടിച്ചു വരുന്നു. യു കെ യിൽ ഇതാദ്യമാണ് ഒരു മലയാളി വൈദികൻ ഇംഗ്ലീഷ് ആർ.സി. രൂപതയിൽ കുടുംബ കോടതി ജഡ്ജ് ആയി നിയമിക്കപ്പെടുന്നത്. മാത്യു അച്ചൻ കാറ്റ്കിസം ഡയറക്ടർ ആയിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറ, ജോജു മറ്റം എന്നിവർ സിൽവർ ജൂബിലി മൊമന്റോകൾ  വൈദികർക്കു സമ്മാനിച്ചു.  തുടർന്ന് മാത്യു ചൂരപോയികയിലച്ചൻ നല്കിയ മറുപടി പ്രസംഗം വലിയ സ്നേഹപ്രകടനവും, വികാരപരവുമായി.

താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാൻ റെമിജിയുസ് പിതാവിന്റെ ആകസ്മികമായി ലഭിച്ച ടെലിഫോണിക്ക് സന്ദേശം ഏവർക്കും ഊർജ്ജം പകരുന്ന ഒന്നായി. ബെനീറ്റ ബിനു, ഷാന്നോണ്‍ ഏലിയാസ് എന്നിവരുടെ മികവുറ്റ നൃത്തങ്ങളും, എൽനാ സ്റ്റാൻലി, മരീസാ ജിജി, മെവിൻ അഭിലാഷ്, മാനസ ജിജി എന്നിവരുടെ സംഗീത സാന്ദ്രത വിരിയിച്ച ഗാനങ്ങളും സംഗമത്തിനു കൊഴുപ്പേകി. ഫാമിലി ക്വിസ് മത്സരത്തിൽ തോമസ്‌ കിഴക്കേവീട്ടിൽ, ഷിജി സ്റ്റാൻലി,  മിനി നരിക്കാട്ട്, ഷാന്റി അബ്രാഹം, സിസിലി സജി തുടങ്ങിയവർ വിജയികളായി. കലാപരിപാടികൾ അവതരിപ്പിച്ചവർക്കും, ക്വിസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ ഫാ രാജേഷും, സ്റ്റാൻലി മാത്യുവും വിതരണം ചെയ്തു.

വരുന്ന വർഷം കൂടുതൽ വിപുലമായി സംഗമം നടത്തുവാനും, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ താമസം വിനാ പൂർത്തിയാക്കുവാനും, കൂട്ടായ്മ്മക്ക് ആക്കം കൂട്ടുന്നതിനു താമരശ്ശേരി രൂപതയിലെ എല്ലാ ഫൊറോനയിൽ നിന്നും ഓരോ അംഗങ്ങളെ ചേർത്തു കമ്മിറ്റി വിപുലീകരിക്കുവാനും യോഗം തീരുമാനം എടുത്തു. വർണ്ണാഭമായ താമരശ്ശേരി സംഗമത്തിന് ബിനുമോൻ കുര്യാക്കോസ്, സിനി രാജേഷ്, അഭിലാഷ് പോൾ, അൽവിൻ കണ്ണഞ്ചിറ, ജൈക്ക് ജോജു എന്നിവർ നേതൃത്വം നല്കി. 


ഗ്ലോസ്റ്ററിലെ ജോബി ഫ്രാൻസീസിന്റെ നന്ദിപ്രകടനത്തോടെ സംഗമത്തിനു സമാപനമായി.




കൂടുതല്‍വാര്‍ത്തകള്‍.