CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 56 Seconds Ago
Breaking Now

OICCUK യുടെ സ്വാതന്ത്ര്യ ദിന വാരാഘോഷങ്ങൾ ഈ മാസം 11 മുതൽ 18 വരെ

ഭാരതീയർ സ്വാതന്ത്ര്യത്തിന്റെ അഭിമാനകരമായ മുഹൂർത്തം ആഘോഷിക്കുമ്പോൾ ഓവർസ്സിസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസിന്റെ (OICC-UK)ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിക്കുകയാണ് .

മാഞ്ചസ്റ്റർ: ത്യാഗോജ്ജ്വലമായ സമര പോരാട്ടങ്ങളിലൂടെ ഭാരതത്തിന്‌ സ്വാതന്ത്ര്യം നേടിത്തന്ന മുഴുവൻ ദേശാഭിമാനികളെയും സ്മരിച്ചുകൊണ്ട് ലോകം മുഴുവനുള്ള ഭാരതീയർ സ്വാതന്ത്ര്യത്തിന്റെ അഭിമാനകരമായ മുഹൂർത്തം ആഘോഷിക്കുമ്പോൾ  ഓവർസ്സിസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസിന്റെ (OICC-UK)ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികൾക്ക്‌ തുടക്കം കുറിക്കുകയാണ് . ഈ മാസം പതിനൊന്നാം തീയതി ഒ ഐ സി സി മാഞ്ചസ്റ്റർ നോർത്ത് വെസ്റ്റ് റീജന്റെ ആഭിമുഖ്യത്തിൽ വിതിംഗ്ടോണ്‍ ഗാന്ധി ഹാളിൽ വച്ച് നടക്കുന്ന കുടുംബ സംഗമവും, സമ്മേളനത്തോടുകൂടി വാരാഘോഷങ്ങൾക്ക് തിരശീല ഉയരും. തുടർന്ന് യു.കെ യുടെ വിവിധ പ്രദേശങ്ങളിൽ അതാതു റീജന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടികൾക്ക് ശേഷം ആഗസ്റ്റ്‌ പതിനെട്ടാം തീയതി ലണ്ടനിലെ മലബാർ ജംഗ്ഷൻ റെസ്റ്റോറന്റ് കോണ്‍ഫറൻസ്സ് ഹാളിൽ നടക്കുന്ന സമ്മേളനത്തോട്കൂടി സമാപനം കുറിക്കും.

 ഒ ഐ സി സി മാഞ്ചസ്റ്റർ നോർത്ത് വെസ്റ്റ് റീജന്റെ ആഭിമുഖ്യത്തിൽ  ആഗസ്റ്റ്‌ പതിനൊന്നാം തീയതി ഞായറാഴ്ച ആഘോഷപരിപാടികൾ വിതിംഗ്ടോണിലെ ഗാന്ധി ഹാളിൽ വച്ചാണ് നടത്തപ്പെടുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന സാംസ്ക്കരിക സമ്മേളനം OICCUK യുടെ കണ്‍വീനർ ശ്രീ. ടി.ഹരിദാസ്‌ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ സിംപോസിയം, പ്രഭാഷണം, ഗാനമേള, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ എന്നിവയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രസ്തുത കുടുംബ സമ്മേളനത്തിലേക്ക് മാഞ്ചസ്റ്ററിലും പരിസര പ്രദേശ ങ്ങളിലുള്ളവരും അതുപോലെ യു.കെ യിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ഹാർദമായി സ്വാഗതം ചെയ്യുന്നുവെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ ജോണ്‍ വർഗ്ഗീസ് അറിയിച്ചു.

 ഈ സമ്മേളനത്തിന്റെ വിജയത്തിനായി മുപ്പതംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.   

ജനറൽ  കണ്‍വീനർ:- ലക്സണ്‍ കല്ലുമാടിക്കൽ

റിസപ്ഷൻ കമ്മിറ്റി ചെയർമാൻ :- വിനോദ് ചന്ദ്രൻ, വൈസ് ചെയർമാൻ :-ജോജി സൈമണ്‍, വൈസ് ചെയർമാൻ:- ഷൈജു തോമസ്‌ 

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: ജോണ്‍ വർഗ്ഗീസ്, വൈസ് ചെയർമാൻ:- മാത്യു ജേക്കബ്‌, വൈസ് ചെയർമാൻ :-സാജു കരുണാകരൻ, വൈസ് ചെയർമാൻ:-ഷാമിൽ ഇബ്രാഹിം

രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ:- സ്റ്റാനി  ഇമ്മാനുവൽ, വൈസ് ചെയർമാൻ:- സൈലസ് എബ്രഹാം, വൈസ് ചെയർമാൻ:- മുകേഷ് കണ്ണൻ

ഫിനാൻസ് കമ്മിറ്റി ചെയർമാൻ:- ബെന്നിച്ചൻ മാത്യു, വൈസ് ചെയർമാൻ:-റോയ് തോമസ്‌, വൈസ് ചെയർമാൻ:-ബാബു തോമസ്‌.

മീഡിയേറ്റർ പബ്ലിസിറ്റി കമ്മിറ്റി: ചെയർമാൻ:- സുജു ഡാനിയൽ, വൈസ് ചെയർമാൻ:-ബിബിൻ കുഴിവേലിൽ,വൈസ് ചെയർമാൻ:-ജിത്തിൻ ലൂക്കോസ്, വൈസ് ചെയർമാൻ:-ബിജു കല്ലമ്പലം.

രക്ഷാദികാരികൾ:- കെ.കെ മോഹൻദാസ്‌, അഡ്വ. എം.കെ ജിൻദേവ്, മഹേഷ്‌, വർഗ്ഗീസ് തെക്കിനേടത്ത്.

സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫ്രീ കാർ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 9.30 ന് ബഫ്ലെറ്റ്‌ ഡിന്നറോടുകൂടി മാഞ്ചസ്റ്ററിലെ സമ്മേളനം അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്:-

ലക്സണ്‍ കല്ലുമാടിക്കൽ:- 07834545818

ജോണ്‍ വർഗ്ഗീസ്:- 07912697367

ജിന്റോ ജോസഫ്:- 07868173401

സ്റ്റാനി ഇമ്മാനുവൽ:- 07841071339

സാജു കരുണാകരൻ:- 07588445557

മാത്യു ജേക്കബ്‌ :- 07404065032

 

അഡ്രസ്‌:-

GANDHI HALL

BRUNSWICK ROAD

WITHINGTON

MANCHESTER

M20 4QB



 

      

  

 

 




കൂടുതല്‍വാര്‍ത്തകള്‍.