CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 47 Seconds Ago
Breaking Now

കല ഹാംപ്‌ഷെയറിന്റെ ഓണാഘോഷം സെപ്റ്റംബര്‍ പതിനാലിന്

കലാകാരന്‍മാരുടെ കൂട്ടായ്മയായ കല ഹാംപ്‌ഷെയര്‍ മലയാളികളുടെ മനസിൽ എക്കാലവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങുന്നു.

സെപ്റ്റംബര്‍ പതിനാലാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഹെഡ്ജ് എന്‍ഡ് വില്ലേജ് ഹാളില്‍വച്ച് വിവിധ കലാ സാമൂഹ്യ സാമുദായിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്ന സാസംകാരിക സമ്മേളനം, വിവിധ കലാപരിപാടികള്‍ , തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യ. എല്ലാ കലാസ്വാദകരെയും കലയുടെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രസിഡണ്ട്- സിബി മാത്യു മേപ്രത്ത്, വൈസ് പ്രസിഡന്റ് - ട്രീസ ജിഷ്ണു , ജനറൽ സെക്രട്ടറി- ജയ്‌സണ്‍ മാത്യു, ട്രഷറര്‍ - ചാണ്ടി ഈരയില്‍ , പിആര്‍ഒ - ഉണ്ണികൃഷ്ണന്‍ നായര്‍

 




കൂടുതല്‍വാര്‍ത്തകള്‍.