CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 1 Seconds Ago
Breaking Now

ഇടതുപക്ഷത്തിന് എന്ത് ധാര്‍മികത ഉമ്മന്‍ചാണ്ടിയ്ക്കെതിരെ സമരം ചെയ്യാന്‍?

374 കോടി രൂപയുടെ അഴിമതിആരോപണ വിധേയൻ ആയി നില്‍ക്കുന്ന പിണറായി വിജയന്‍ ,രണ്ടു കോടി ലോട്ടറി മാര്‍ട്ടിയനില്‍ നിന്നും മേടിച്ച ജയരാജന്‍ ,അത് തിരിച്ചു കൊടുക്കും എന്ന് പറഞ്ഞിട്ട് അത് കൊടുത്തോ ഇല്ലയോ എന്ന് സാധാരണ ജനത്തെ ബോധ്യപ്പെടുത്താത്ത കാരാട്ട്‌ , വണ്‍ , ടു, ത്രീ എന്ന് പറഞ്ഞു ഞങ്ങൾ ആളെ കൊന്നിട്ടുണ്ട് എന്ന് പറഞ്ഞ മണി, അതിന്‍റെ പേരില്‍ ഇന്റർനാഷണൽ മീഡിയയുടെ മുന്‍പില്‍ വെള്ളം കുടിച്ച യച്ചുരി ,ഒരു പാര്‍ട്ടി മുഴുവന്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന ചന്ദ്ര ശേഖരൻ വധം, പെണ്ണു കേസ്സില്‍ കുടുങ്ങിയ തെറ്റയില്‍ , മക്കളുടെ കൊള്ളതരങ്ങള്‍ക്ക് കൂട്ടുനിന്ന അച്യുതാനന്ദനും കോടിയേരിയും, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം കഴിഞ്ഞ് പാര്‍ട്ടിക്കാര്‍ കൊടുത്തത് അനുസരിച്ച് പ്രതി പട്ടിക തയാറാക്കിയവര്‍ . പിച്ചാത്തി മേശയില്‍ കുത്തിവച്ച്കോപ്പി അടിക്കുന്ന എസ് എഫ് ഐ ക്കാര്‍ ഇവര്‍ എല്ലാവരും കൂടി ഒരുമിച്ച് ജനങ്ങൾ തെരഞ്ഞടുത്ത ഉമ്മന്‍ ചാണ്ടിയ്ക്ക് എതിരെ അഴിമതിയുടെ പുകമറ സൃഷ്ടിച്ചു സമരം ചെയ്തു പുറത്ത് ആക്കാന്‍ ശ്രമിക്കുന്നു. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ അവസരവാദിയായ പി. സി. ജോർജും ഇത്തിള്‍ കണ്ണികള്‍ അയ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും അവസരം കാത്തിരിക്കുന്നു ഇവിടെ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടാല്‍ കേരളത്തിന്‍റെ പരിമിതമായ ജനാധിപത്യമുഖം ആകും തകര്‍ന്നടിയുക.

ഈ പ്രതിസന്ധിയില്‍ എല്ലാ കോണ്‍ഗ്രസുക്കാരും അഭിപ്രായ വ്യത്യാസം മറന്ന് ഒരുമിച്ചു നിന്നില്ലെങ്കിൽ അത് ബംഗാളിന്റെ തനി ആവര്‍ത്തനം ആയിരിക്കും നടക്കാന്‍ പോകുന്നത് മുപ്പത്തിഅഞ്ചു വര്‍ഷം കമ്മ്യൂണിസ്റ്റ്ക്കാർ അറവു മാടുകളെ പോലെ ആട്ടിപായിച്ച ബംഗാളിയുടെ അവസ്ഥ കേരളത്തില്‍ സംജാതമാകും ബംഗാളില്‍ പിന്നീട് മാര്‍സിസ്റ്റ്കാര്‍ ഇട്ടുകൊടുക്കുന്ന എല്ലിന്‍ കഷണംകടിച്ച് അവര്‍ക്ക് ഓശാന പാടുന്നവര്‍ ആയി കോണ്‍ഗ്രസ്‌ക്കാര്‍ അധപതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതില്‍ നിന്നും ആണ് മമത എന്ന മറ്റൊരു ഭികരത രൂപപ്പെട്ടത് ഇതു തന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം പോലും ഇല്ലാത്ത ഒരു ലക്ഷം ആളുകളെ തിരുവനന്തപുരത്തു കൊണ്ടു വന്നു ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ എന്തിനു വേണ്ടി അത് ചെയ്യുന്നു. ഇവര്‍ക്ക് അഴിമതിക്കാരെയോ പെണ്ണുപിടിയന്‍മാരേയോ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരികയല്ല ലക്‌ഷ്യം മുഖ്യമന്ത്രിയെ രാജിവെപ്പിക്കുക മാത്രം ആണ് ലക്‌ഷ്യം. മുഖ്യമന്ത്രി അഴിമതിക്കാരന്‍ ആണ് എന്ന് ഏതെങ്കിലും അന്വേഷണ ഏജന്‍സിയോ അല്ലെങ്കില്‍ കോടതിയോ പറഞ്ഞിട്ടുണ്ടെങ്കിൽ ഈ നടത്തുന്ന സമരത്തിനു പ്രസക്തി ഉണ്ട്. 

മുഖ്യമന്ത്രിക്ക് ചുറ്റും നില്‍ക്കുന്നവര്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ അതില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാധിത്വം ഉണ്ട് എന്നത് നിഷേധിക്കാൻ കഴിയില്ല. അതിന്‍റെ പേരില്‍ മുഖ്യമന്ത്രി രാജി വയ്ക്കാന്‍ തുടങ്ങിയാല്‍ ആര്‍ക്കു ആ കസേരയില്‍ ഉറച്ചിരിക്കാന്‍ കഴിയും.  ഇവിടെ തെറ്റ് ചെയ്തവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്ത്യയിലെ ഏത് ഏജന്‍സി കൊണ്ട് വേണമെങ്കിലും അന്വേഷണം നടത്താന്‍ ഇവര്‍ക്ക് ആവശ്യപ്പെടാം. എന്ത് കൊണ്ട് അത് ചെയ്യുന്നില്ല കാരണം ഇതിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ഗുഡലോചന എന്ന് പറയുന്നത്‌ ചന്ദ്രശേഖരൻ കൊലപാതകത്തില്‍ മറനീക്കി പുറത്തു വന്ന സിപിഎമ്മിന്റെ ഭീകര മുഖം ഒളിപ്പിക്കാന്‍ ഉള്ള ഒരു അവസരം ആയിട്ടാണ് അവര്‍ ഇതിനെ കാണുന്നത് സമരത്തിന്റെ മറവില്‍ ഉമ്മന്‍ ചാണ്ടിയെ രാജിവപ്പിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്തി കേസിൽ നിന്നും രക്ഷപ്പെടാന്‍ ഉള്ള ശ്രമം ആണ് ഇതിനു പുറകില്‍ ഇത് ചെറുത്തുതോല്പിച്ചേ മതിയാകൂ. 

ഈ സമരത്തെ എതിര്‍ത്ത് തോല്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അത് കേരളത്തില്‍ ഒരു വലിയ രാഷ്ട്രിയ ദൃവികരണത്തിന് വഴി തെളിച്ചേക്കാം വര്‍ഗീയ താൽപ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ചുമക്കേണ്ട ഗതികേട് കോണ്‍ഗ്രസിന് ഉണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ്‌  ഭീകരതയാണ്. ഇവരുടെ ഭികരതയെ എതിര്‍ത്ത് നില്ക്കാന്‍ ആരെയും കുട്ടു പിടിക്കേണ്ട ഗതികേട്കോണ്‍ഗ്രസിനു ഉണ്ടായി ആ മറവില്‍ ആണ് ഈ വര്‍ഗീയവാദികളും കമ്മ്യൂണിസ്റ്റ്‌ക്കാരും പരസ്പരം മത്സരിച്ചു അവരുടെ നില മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നത് അത് കൊണ്ടാണ് ഒരു പാർട്ടിയുടെ നേതാവ് മാത്രം ആയ തങ്ങള്‍ മന്ത്രിയെ പ്രഖ്യാപിക്കുകയും അത് ഉമ്മന്‍ ചാണ്ടി അംഗീകരിക്കേണ്ട ഗതികേടില്‍ എത്തുകയും ചെയ്തത്. ഇവിടെ നിന്നും ആണ് പ്രശ്നങ്ങളുടെ തുടക്കം തന്നെ.

സമരത്തെ എതിര്‍ത്ത് തോല്പിക്കാന്‍ ഈ വർഗീയ കക്ഷികളുടെ സഹായം ഇല്ലാതെ കോണ്‍ഗ്രസിന് കഴിഞ്ഞാല്‍ അത് ഈ വർഗീയ കക്ഷികളുടെ പ്രാധാന്യത്തെ കുറക്കാന്‍ കാരണം ആയേക്കാം. വർഗീയ കക്ഷികൾ തകര്‍ന്നാല്‍ കമ്മ്യൂണിസ്റ്റുകളും തകരും അതിലുടെ ഒരു പുതിയ ജനാധിപത്യ പാർട്ടി കേരളത്തില്‍ വളര്‍ന്നു വരും അതിലുടെ മാത്രമേ കേരളം വളരു ....  കലാപവും അഴിമതിയും അവസാനിക്കു . ഈ സമരം കേരളത്തിലെ പൊതു സമുഹത്തോട് ഉള്ള വെല്ലുവിളി കൂടിയാണ്. അവസാനത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അ ഖിലേന്ധ്യ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ പത്തു ലക്ഷം പേര്‍ പങ്കെടുത്തു എന്നാണ് അച്യുതാനന്ദൻ സഖാവ് പറയുന്നത്. 

കേരളത്തില്‍ ഇവരുടെ അംഗസംഖ്യ എത്രയാണെങ്കിലും ഇതില്‍ കുറവായിരിക്കും ഇത്രയും ആളുകളെ വച്ചുകൊണ്ടാണ് മുന്ന് കോടി മനുഷ്യർ നികുതി കൊടുത്തു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റു വളഞ്ഞു പൊതു ജനങ്ങളെ ആട്ടി ഓടിക്കുന്നത്. ഇതിനൊക്കെ ഓശാന പാടാന്‍ നടക്കുന്ന ഇടതുപക്ഷ ചാരന്‍ ചീഫ് വിഴുപ്പും . ഇവിടെ സർക്കാർ പരാജയപ്പെട്ടാല്‍ ജയിക്കുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി പാര്‍ലെമെന്‍റ് ഇലക്ഷൻ ജയിക്കാൻ ശ്രമിക്കുന്ന ബി ജെ പി യും അതിനു ഓശാന പാടുന്ന ഏഷ്യാനെറ്റ് ചാനലും ഇതിനു പുറം ചൊരിഞ്ഞു കൊടുക്കുന്ന മാര്‍ക്സിസ്റ്റുകളും ആയിരിക്കും.  ഇത് അനുവദിച്ചു കൂടാ.




കൂടുതല്‍വാര്‍ത്തകള്‍.