CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 8 Seconds Ago
Breaking Now

കെംബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ബർബീ ക്യു പാർട്ടിയും

ഇന്ന് ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സി.എം.എ യിലെ എല്ലാ പ്രവർത്തകരും പങ്കെടുക്കും. കൃത്യം ഒരു മണിക്ക് തന്നെ പ്രസിഡന്റ്‌ ശ്രീ. രഞ്ജിത്ത് കുമാർ പതാക ഉയർത്തും.

കെംബ്രിഡ്ജ്  മലയാളി അസ്സോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം  ഭംഗിയായി നടത്തുന്നതിനു തീരുമാനിച്ചു. ഇന്ന്  ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ  സി.എം.എ യിലെ എല്ലാ പ്രവർത്തകരും പങ്കെടുക്കും. കൃത്യം ഒരു മണിക്ക് തന്നെ പ്രസിഡന്റ്‌ ശ്രീ. രഞ്ജിത്ത് കുമാർ പതാക ഉയർത്തും. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്ര്യദിന റാലി, ദേശഭക്തി ഗാനങ്ങൾ, കുട്ടികളുടെ കലാമത്സരങ്ങൾ എന്നിവ നടക്കുന്നതാണ്.

തുടർന്ന് നടക്കുന്ന ബാർബീ ക്യു  പാർട്ടിയും തനി നാടൻ  തട്ടുകടയും ശ്രീ. ദീപു മാത്യു, ജോർജ് പൈലീ , ശ്രീ ആന്റണി ജോർജ്ജ് , ശ്രീ  ജിജി സ്റ്റീഫൻ , ശ്രീ റോയ് തോമസ്‌, എബ്രഹാം ലൂ ക്കോസ്,  മിനി സജി മഞ്ഞപുഴ, ശ്രീ ചെറിയാൻ ജോസഫ്‌, ശ്രീ സജി വർഗീസ്‌ എന്നിവർ  നേത്രത്വം നല്കും.

ഈ അവസരത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ രക്തസാക്ഷികളെ സ്മരിക്കുന്നതിനും അവരുടെ ധീരമായ രാജ്യ സ്നേഹവും അർപ്പണബോധവും പുതിയ തലമുറയിലേക്ക് പകർന്ന്  നല്കുന്നതിനും ഉള്ള ഒരു അവസരമായി ഈ ആഘോഷം മാറട്ടെയെന്ന്  ആശംസിക്കുന്നു. അനീതിക്കും അക്രമത്തിനുമെതിരെ പോരാടുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും  ഈ സ്വാതന്ത്ര്യ  ദിനാഘോഷം കാരണമാകട്ടെ എന്ന് ആശംസിക്കുകയും ഇതിലേക്ക് എല്ലാ മലയാളികളെയും ഒരിക്കൽ കൂടി ക്ഷണിക്കുകയും ചെയ്യുന്നു.

അഡ്രസ്‌:-

Cherry Hindon park, Cambridge, CB18DW




കൂടുതല്‍വാര്‍ത്തകള്‍.