ബ്രിസ്റ്റോൾ യെൽദോ മാർ ബസേലിയോസ് യാക്കോബായ പള്ളി ഇടവകയുടെ കാവല പിതാവും, കോതമംഗലം പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധനായ മാർ ബസേലിയോസ് യെൽദോ ബാവായുടെ ദുക്റോനോ പെരുന്നാളും, കുടുംബ നവീകരണ ധ്യാനവും ഒക്ടോബർ 4,5,6 തീയതികളിലായി സമുചിതമായി കൊണ്ടാടുന്നു. ധ്യാനത്തിനും വാർഷികപ്പെരുന്നാളിനും തുത്തൂട്ടി ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറം ധ്യാന ഗുരുവുമായ അഭി. സഖറിയാസ് മോർ പിലക്സി നോസ് മെത്രാപ്പോലിത്താ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.
ഒക്ടോബർ നാല് , അഞ്ച് തീയതികളിൽ ധ്യാനവും ആറാം തീയതി അഭി. തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബ്ബാനയും നടത്തപ്പെടുന്നു. തുടർന്ന് ഇടവകയുടെ ഡയറക്ടറി പ്രകാശനവും, പ്രദക്ഷിണം, ആദ്യ ഫലലേലം, നേർച്ച സദ്യയോടുകൂടി പെരുന്നാൾ സമാപിക്കുന്നതാണ്. കുടുംബ നവീകരണ ധ്യാനത്തിലും, വാർഷികപ്പെരുന്നാളിലും വിശ്വാസികൾ ഏവരെയും കർതൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് :-
ഫാ. തോമസ് പുതിയമഠത്തിൽ:- 07574469741
ജിയോ :- 07809548921
ജേക്കബ്:- 07863981326
പള്ളിയുടെ അഡ്രസ് :-
St. Gregory the GREAT Church
Bristol, BS7 OPD