ലീഡ്സ്: പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുന്നാളിനും, എട്ട് നോമ്പ് തിരുന്നാളിന്റെ സമാപനത്തിനുമായി ലീഡ്സ് ഒരുങ്ങി. ലീഡ്സ് സെന്റ് മേരീസ് കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേത്രുത്വത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ വിവിധ വിശുദ്ധ കുർബ്ബാന കേന്ദ്രങ്ങളിൽ ദിവ്യബലിയും നൊവേനയും നടന്നു വരുന്നു. ഇന്ന് കീത്ലിയിൽ വൈകുന്നേരം അഞ്ചരക്ക് ഔവർ ലേഡി ഓഫ് വിക്ടറീസ് ചർച്ചിൽ ദിവ്യബലിയും നൊവേനയും നടക്കും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച ഉച്ചക്ക് 12.30 ന് ത്രി കാല ജപം ആരംഭിക്കും. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കും. യു കെ സീറോ മലബാർ കോ-ഓർഡിനേറ്റർ ഫാ. തോമസ് പാറയടിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ലദീഞ്ഞും ആഘോഷമായ തിരുനാൾ കുർബ്ബാനയും നടക്കും. തിരുനാൾ സന്ദേശം ഫാ. തോട്ടത്തിമ്യാലിൽ നൽകും.
ഉച്ചകഴിഞ്ഞ് മൂന്നിന് തിരുന്നാൾ പ്രസുദേന്തിമാരെ വാഴ്ചയും, നൊവേനയും തുടർന്ന് നിരവധി മുത്തുക്കുടകളുടെയും, കൊടിതോരണങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഭക്തിസാന്ദ്രമായ പ്രദിക്ഷണം നടക്കും. വൈകുന്നേരം നാലിന് ഇടവകാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. തിരുന്നാൾ ദിനത്തിൽ അടിമ വെയ്പ്പ്, കുമ്പസാരം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ലീഡ്സ് സീറോ മലബാർ ചാപ്ലിയൻ ഫാ.ജോസ ഫ് പൊന്നേത്ത് അറിയിച്ചു.
തിരുന്നാൾ ദിനത്തിൽ കോക്കനട്ട് ലഗൂണ്‍ ഒരുക്കുന്ന ഭക്ഷണ ശാലയിൽ നിന്നും മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാണ്.
ജോസഫ് പുതിയടം, സാബു ചെറിയാൻ , പോള്‍ റാല്‍ഫ്, ജോസഫ് പുത്തന്‍കളം, ജയിംസ് ഫ്രാന്‍സിസ്, ജോയിസ് മുണ്ടയ്ക്കല്‍, എല്‍സ മാത്യു, ബിജുമോന് ജോസഫ്, എബ്രഹാം വെളിയത്ത് എന്നിവരാണ് തിരുന്നാള്‍ പ്രസുദേന്തിമാർ.