Breaking Now

മുസാഫര്‍ നഗറില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തി

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സമുദായ കലാപത്തിൽ 48 പേരുടെ ഈവാൻ നഷ്ടമാകാൻ ഇടയാക്കിയ മുസാഫര്‍ നഗറില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തി.

ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സമുദായ കലാപത്തിൽ 48 പേരുടെ ഈവാൻ നഷ്ടമാകാൻ ഇടയാക്കിയ മുസാഫര്‍ നഗറില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തി. കനത്ത സുരക്ഷയിലായിരുന്നു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സന്ദർശനം. യുപിയില്‍ അടുത്തിടെയുണ്ടായ ഏറ്റവും രൂക്ഷമായ വര്‍ഗീയസംഘര്‍ഷമായിരുന്നു മുസാഫര്‍നഗറിലേത്. ദിവസങ്ങൾ നീണ്ടു നിന്ന കലാപത്തിൽ ഒട്ടേറെ പേർ മരണപ്പെടുകയും പരിക്കേല്ക്കുകയും ചെയ്തതിനു പുറമേ ഒട്ടേറെ പേർ ഭവനരഹിതരാവുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥിതി ഗതികൾ ശാന്തമായതിനെ തുടർന്ന് ഇന്നലെ  മൂന്നു പോലീസ് സ്റേഷന്‍ അതിര്‍ത്തികളില്‍ ഇന്നലെ 12 മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവു വരുത്തിയിരുന്നു. ഇത് മുതലെടുത്ത്‌ നടത്തിയ വെടിവയ്പ്പിൽ  നാല് പേർക്ക് പരിക്കേറ്റു. കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു സീനിയര്‍ എസ്പി സുഭാഷ് ദുബെയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.