CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 23 Seconds Ago
Breaking Now

ലെസ്റ്റർ മലയാളി ക്ലബ്‌ ഒരുത്സവമായി ഓണം ആഘോഷിച്ചു...

ലെസ്റ്റർ മലയാളി ക്ലബ്‌ സെപ്റ്റംബർ പതിനാലിന് ലെസ്റ്റർ ബ്യൂ മൗണ്ട് ലെയ്സ് സ്കൂൾ ഹാളിൽ വച്ച് നടത്തിയ പ്രൗഡഗംഭീരമായ ഓണാഘോഷം പങ്കെടുത്ത എല്ലാവർക്കും എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഓണാഘോഷമായിരുന്നു.ഇരുനൂറോളം പേർ പങ്കെടുത്ത ഓണാഘോഷം 12.30 നു എരുപതിയഞ്ചിൽ പരം വിഭവങ്ങളോടുകൂടിയ ഓണ സദ്യയോട് കൂടിയായിരുന്നു തുടക്കം. എല്ലാവരും ഒന്നുപോലെ ആസ്വദിച്ച് കഴിച്ച മറക്കാനാവാത്ത ഒരു ഓണ സദ്യയായിരുന്നു അത്.


മുദ്ര നോട്ടിംഗ്ഹാമിന്റെ ചെണ്ടമേളത്തോടെ ഓണത്തപ്പനെ ആനയിച്ച് ആഘോഷങ്ങൾ ആരംഭി ച്ചു. ലെസ്റ്റർ മലയാളി ക്ലബ്‌ പ്രസിഡന്റ്‌ ജോസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രോഗ്രാമിൽ ലെസ്റ്റർ മലയാളി ക്ലബ്‌ സെക്രട്ടറി എബ്രഹാം ജോസഫ് സ്വാഗതം ആശംസിക്കുകയും മുദ്ര നോട്ടിംഗ് ഹാമിലെ ഇവെന്റ്റ്‌ മാനേജർ സേവ്യർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. 


കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികളും, തിരുവാതിരയും ഓണ പൂക്കളവും ആഘോഷത്തിന് മാറ്റ് കൂട്ടി. ആരാധകരുടെ ഹരമായ ഐഡിയ സ്റ്റാർ സിംഗർ റോഷന്റെ ഗാനമേളക്കൊപ്പം മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ച് ലെസ്റ്ററിലെ അഭിലാഷ്, ലീന, ഷിജി എന്നിവർ ആഘോഷത്തെ ഒരു സംഗീത സാന്ദ്രമാക്കി.


ഓണാഘോഷം ഒരു വൻ വിജയമാക്കുവാൻ സഹായിച്ച എല്ലാവർക്കും ലെസ്റ്റർ മലയാളി ക്ലബ്‌ കമ്മിറ്റി അംഗം ബിജു ജോസഫ് നന്ദി അറിയിച്ചു.


 

 




കൂടുതല്‍വാര്‍ത്തകള്‍.