CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 12 Minutes 52 Seconds Ago
Breaking Now

ഓണാഘോഷം വര്‍ണാഭമാക്കാന്‍ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഒരുങ്ങി

ബ്രിസ്‌റ്റോള്‍ : പൂവിളികളും പൂക്കളവും കൈകൊട്ടിപ്പാട്ടുമൊക്കെയുള്ള സുന്ദര നിമിഷങ്ങള്‍ സാക്ഷാത്കരിക്കുന്ന ഓണാഘോഷം പീലിവിടര്‍ത്തി വര്‍ണാഭമാക്കാന്‍ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (UBMA) ഒരുങ്ങി. 

ചുരുങ്ങിയ കാലംകൊണ്ട് സംഘടനാ തലത്തില്‍ വിസ്മയങ്ങള്‍ വിടര്‍ത്തി മുന്നേറുന്ന യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ (UBMA) മലയാളത്തിന്റെ ചാരുതയും ഐശ്വര്യവും പ്രതിഫലിപ്പിക്കുന്ന ഓണാഘോഷവും സ്വപ്‌നസഫലമാക്കാനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി ജന്‍മമെടുത്ത യുബിഎംഎയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്മയത്തോടെയാണ് യുകെ മലയാളികള്‍ നോക്കിക്കണ്ടത്. സംഘടനയുടെ ആദ്യ ഓണാഘോഷം തന്നെ കെങ്കേമമാക്കാനുള്ള ഒരുക്കത്തിന് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത്.

സെപ്റ്റംബര്‍ 21ന് ഫില്‍റ്റന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഓണാഘോഷം അരങ്ങേറുന്നത്. രാവിലെ 11 മണിയോടെ വിഭവ സമൃദ്ധമായ വിവിധയിനങ്ങള്‍ ഉള്‍പ്പെടുന്ന ഓണസദ്യയോടുകൂടിയാണ് ഓണാഘോഷം ആരംഭിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന വീറും വാശിയും കൂട്ടുന്ന, കാണികളെ മുള്‍മുനയില്‍നിര്‍ത്തുന്ന വടംവലിയും മറ്റു കായികമത്സരങ്ങളും ആവേശം വിതറുന്നതായിരിക്കും. കായിക മത്സരങ്ങള്‍ക്കു ശേഷം 2.30ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും.

യുബിഎംഎയിലെ കുട്ടികളുടെയും മുതിര്‍ന്നവരും പങ്കെടുക്കുന്ന വിവിധതരം നയനാഭിരാമമായ കലാപരിപാടികള്‍ പരിപാടിക്ക് മാറ്റുകൂട്ടും. നൃത്തനൃത്യങ്ങളും ഗാനമേളയും എല്ലാം കാഴ്ചക്കാരില്‍ പുതുമയുണര്‍ത്തുന്നതാവും. പരിപാടികള്‍ വന്‍വിജയമാക്കാന്‍ ജോഷി സേവ്യര്‍ (പ്രസിഡന്റ് ), ജോബിച്ചന്‍ (സെക്രട്ടറി ), ജോണ്‍ ജോസഫ്(പിആര്‍ഒ ), മനോജ്, റെജി (കോര്‍ഡിനേറ്റര്‍മാര്‍), സോണി, സ്റ്റീഫന്‍ , ജോബി, സെബിച്ചന്‍ , സിസി, സോണിയ, സോബി തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്.  ഓണാഘോഷപരിപാടികളില്‍ പങ്കെടുത്ത് മറക്കാനാവാത്ത നിമിഷങ്ങള്‍ സ്വന്തമാക്കുന്നതിനായി അസോസിയേഷന്‍ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.