സറെ ഹീത്ത് മലയാളിയുടെ ഈ വർഷത്തെ ഓണാഘോക്ഷം, സെപ്റ്റംബർ ഇരുപത്തിയോൻപതാം തീയതി രാവിലെ പത്തര മുതൽ വൈകിട്ട് നാലര വരെ വിവിധ പരിപാടികളോട് കൂടി, ദി മിചെട്ട് സെന്റർ, 140, മിചെട്ട് റോഡ്, കാംബെർലി GU16 3AA എന്ന സ്ഥലത്ത് നടക്കുന്നതായിരിക്കും.
ഓണാഘോക്ഷ പരിപാടികൾ കൃത്യം പത്തരയ്ക്ക് തന്നെ ആരംഭിക്കുന്നതാണ്. കുട്ടികളുടെയും മുതിർന്നവരുടെയും ഫണ്‍ ഗയിമുകൾക്ക് ശേഷം പുരുക്ഷന്മാരുടെയും സ്ത്രീകളുടെയും വടംവലി ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ. ഉച്ചതിരിഞ്ഞ് കുട്ടികളിടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അതിനുശേഷം ഇംഗ്ലണ്ടിലാകമാനം പ്രശസ്തമായ കേരള ബീറ്റ്സ് ഹാംപ്ഷേർ എന്ന ട്രൂപ്പിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്
എല്ലാ സറെ ഹീത്ത് മലയാളികളെയും അഭ്യുദയാകാംക്ഷികളെയും ഈ ഓണാഘോഷ പരിപാടികളിലേക്ക് ഹൃദ്യമായി ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
സിബിച്ചൻ ജോർജ്:- 07767624854
ജോണ്സണ് ടി ജോണ്‍ (മനു) :- 07971470930
ജേക്കബ് തോമസ്:- 07782181717