CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 31 Minutes 22 Seconds Ago
Breaking Now

വാട്ഫോട് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച ; റിച്ചാർഡ്‌ ഹാർഡിംഗ്ടണ്‍ മുഖ്യാതിഥി

വാട്ഫോട്: വാട്ഫോട് മലയാളി അസ്സോസിയേഷന്റെ പത്താമത് വാർഷികവും ഓണാഘോഷവും വടംവലി മഹാമഹവും ശനിയാഴ്ച പത്തര മുതൽ വൈകിട്ട് അഞ്ചര വരെ ക്യൂൻസ് സ്കൂളിൽ വച്ച് നടക്കും.

രാവിലെ പതിനൊന്ന് മണിക്ക് ഓണാഘോഷ റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഉച്ചക്ക് ശേഷം പുരുഷന്മാർ, സ്ത്രീകൾ തുടങ്ങിയവർക്കായുള്ള വെവ്വേറെ വടംവലി മത്സരം ഉണ്ടായിരിക്കും.

നിരവധി ടീമുകളാണ് ഇപ്രാവശ്യം മാറ്റുരക്കുന്നത്. റെക്സ് ജോസിന്റെ ഗാനമേള സംഗീത പ്രേമികൾക്ക് വ്യത്യസ്താനുഭവമായിരിക്കും. പുലികളി, മാവേലി, താല പ്പൊലിയേന്തിയ സ്തീകൾ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഓണ സദ്യയും രുചിഭേദങ്ങളുടെ മറ്റൊരു അനുഭവമാകും.

കൂടുതൽ വിവരങ്ങൾക്ക്:- 

സണ്ണി പി മത്തായി :- 07727993229

മാത്യു സെബാസ്റ്റ്യൻ: - 07859177759

ചാൾസ് മണി :- 07429522529

അഡ്രസ്‌ :-

Queens School, Aldenham Road, Bushy WD 23 2TY 




കൂടുതല്‍വാര്‍ത്തകള്‍.