CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 56 Minutes 50 Seconds Ago
Breaking Now

ലിവർ പൂളിലെ ഹോളി നെയിം ചർച്ചിലും മലയാളി ഭവനങ്ങളിലും ജപമാലകളുടെ മണികിലുക്കം

ലിവർപൂൾ : മറുനാട്ടിലും അണയാത്ത വിശ്വാസവും മറക്കാത്ത പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ലിവർപൂളിലെ മരിയ ഭക്തർ ഒക്ടോബർ മാസത്തിൽ തുടങ്ങിയ ജപമാല യജ്ഞം ആറു ദിവസം പിന്നിട്ടപ്പോൾ കൂടുതൽ ഭക്തി സാന്ദ്രമായി. ഞായറാഴ്ച ഫസാർക്കലി ഹോളി നെയിം ചർച്ചിൽ നടന്ന ജപമാലയിലും വിശുദ്ധ കുർബ്ബാനയിലും ഇവിടുത്തെ വലിയ ഒരു വിശ്വാസ സമൂഹം പങ്കെടുത്തു.


ജപമാല മാസമായി കത്തോലിക്ക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന ഒക്ടോബർ മാസത്തിൽ ജപമാലയിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ മരിയ ഭക്തരെയും ഫാ.എബ്രഹാം കണ്ടത്തിൻക്കര സി എം ഐ ആഹ്വാനം ചെയ്തു. കാർമ്മികൻ നടത്തിയ മരിയ ഭക്തിയിൽ അടിയുറച്ച വിശ്വാസ പ്രഖ്യാപനം വിശ്വാസികൾക്ക് വലിയ പ്രചോദനമായി.



ഇപ്പോൾ ലിവർ പൂളിലെ മലയാളി ഭാവങ്ങളുടെ ത്രിസന്ധ്യകൾ ജപമാല സ്തുതികളാൽ മുഖരിതമായി കഴിഞ്ഞു. ലിവർപൂൾ കേരളാ കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലിയുടെ നേതൃത്വത്തിൽ വിശ്വാസികളുടെ വീടുകളിലും പള്ളികളിലും ആയി കൊന്ത നമസ്ക്കാരം തുടർന്ന് വരുന്നു.


പതിനൊന്നാം തീയതി മുതൽ ജപമാല നടത്തുന്ന വീടുകളുടെയും പള്ളികളുടെയും ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :-

ജിജി മോൻ മാത്യു :- 07835140423

ജെസ്സി മോൾ ജിമ്മി :- 07951980102

ടോം തോമസ്‌ :- 0795776709

ജോർജ്ജ് ജോസഫ് :- 07843426103






കൂടുതല്‍വാര്‍ത്തകള്‍.