CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 54 Seconds Ago
Breaking Now

ലിവർ പൂൾ മലയാളി ഭവനങ്ങളിൽ ജപമാലാചരണം ഭക്തി സാന്ദ്രമായി തുടരുന്നു.

ലിവർപൂൾ :- കേരള കത്തോലിക്ക കമ്മ്യൂണിറ്റി ഫസാർക്കലിയുടെ നേതൃത്വത്തിൽ ലിവർ പൂളിലെ  മരിയ ഭക്തർ ഒക്ടോബർ മാസം മുഴുവൻ നീണ്ടു നില്കുന്ന ജപമാല അർപ്പണം പത്ത് ദിവസം കഴിഞ്ഞപ്പോൾ കൂടുതൽ ഭക്തി സാന്ദ്രമായി കഴിഞ്ഞു. ഇപ്പോൾ മലയാളി ഭവനങ്ങളുടെ ത്രി സന്ധ്യകൾ ഇവിടെ ജപമാല സ്തുതികളാൽ അനുഗ്രഹീതമാണ്. ഒക്ടോബർ ഒന്നിന് ജോസി-റിയയുടെ വീട്ടിൽ തുടങ്ങിയ ജപമാല അർപ്പണം ഇന്ന് സണ്ണി-ഫിലോമിന മണ്ണാറാത്തിന്റെ വീട്ടിൽ നടക്കുന്നു.


ജപമാല മാസമായി കത്തോലിക്ക സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നഒക്ടോബർ മാസത്തിൽ കൊന്ത നമസ്ക്കാരത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ഫാ. എബ്രഹാം കണ്ടത്തിങ്കര സി എം ഐ പ്രാർത്ഥന പൂർവ്വം സ്വപാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന ലിവർ പൂളിലെ മലയാളികൾ നടത്തി വരുന്ന ജപമാല ആചരണം യു കെ യിൽ ഒരു വലിയ മാതൃകയായി കഴിഞ്ഞു .


ഇരുപതാം തീയതി വരെ കൊന്ത നമസ്ക്കാരം നടക്കുന്ന വീടുകളുടെ ലിസ്റ്റ് പ്രസിദ്ധീ കരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-

ജിജി മോൻ മാത്യു :- 07835140423

ജെസ്സി മോൾ ജിമ്മി :- 07951980102

റോസമ്മ ചാക്കോ :- 07757878570

കുഞ്ഞുമോൾ സ്കറിയ :- 07753505011 


 




കൂടുതല്‍വാര്‍ത്തകള്‍.