CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 45 Minutes 33 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോബർ പത്തൊൻപത് ശനിയാഴ്ച റവ.ഫാ സോജി ഓലിക്കല്‍ നയിക്കും.

ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബർ പത്തൊൻപത് ശനിയാഴ്ച ബാര്‍കിംഗ് റോഡിലെ വര്‍ഷിപ്പ് വില്‍ സെന്ററില്‍ രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെ നടക്കും. 

ജപമാലരാജ്ഞിയുടെ മാസം ആചരിക്കുന്ന ഈ ഒക്ടോബർ മാസം പരിശുദ്ധ അമ്മയ്ക്ക് ജപമാല അർപ്പിച്ച് ശുശ്രുഷകൾ ആരംഭിക്കും.

സെഹിയോൻ യു കെയുടെ നേതൃത്വത്തിൽ നടക്കുന്ന ലണ്ടൻ കണ്‍വെന്‍ഷന്‍  റവ.ഫാ സോജി ഓലിക്കല്‍, ശുശ്രൂഷകള്‍ നയിക്കും. കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ദൈവാരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക് ഹൃദയമുയര്‍ത്തുന്ന വി. കുര്‍ബാന, പാപമോചനം നല്‍കുന്ന വി. കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, പൈശാചിക ശക്തികള്‍ക്കെതിരെയുള്ള വിടുതല്‍ ശുശ്രൂഷകള്‍ , അഭിഷേകമൊഴുകുന്ന ഗാനശുശ്രൂഷ, കൃപകളും വരങ്ങളും ചൊരിയുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനത്തെ സ്ഥിതീകരിച്ച് നല്‍കുന്ന അനുഭവസാക്ഷ്യങ്ങള്‍ , കുട്ടികള്‍ക്ക് പ്രായമനുസരിച്ച് തിരിച്ച് വിവിധ ഗ്രൂപ്പുകളാക്കി വചന ശുശ്രൂഷകള്‍ , സ്കിറ്റ് , ഗാനശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും.  

ടീം അംഗങ്ങള്‍ ഏഴ് മണിക്ക് മുമ്പായി എത്തിച്ചേരണമെന്ന് അറിയിക്കുന്നു.  

വിലാസം: 640 Ripple Road, Barking, London IG11 0SR.              

 




കൂടുതല്‍വാര്‍ത്തകള്‍.