CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 36 Minutes 19 Seconds Ago
Breaking Now

അനുഗ്രഹ രാത്രി ഡിവൈൻ ടി വി നൈറ്റ്‌ വിജിൽ ഇന്ന് ഡാർലിംഗ്ട്ടെണി ൽ...

ഡാർലിംഗ്ട്ടെണ്‍ : മലയാളത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന് ആഴവും പരപ്പും നല്കിയ ഡിവൈൻ പോട്ട ധ്യാന പ്രഘോഷണത്തിന്റെ ദൃശ്യാവിഷ്ക്കാരമായ ഡിവൈൻ ടി വി യിലെ അനുഗ്രഹ രാത്രി എന്ന പ്രാർത്ഥനാ ശുശ്രൂഷ ലോകത്തിലങ്ങോളമിങ്ങോളമുള്ള വിശ്വാസ ലക്ഷങ്ങളെ പ്രാർത്ഥനാ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ സഹായിച്ചിട്ടുണ്ട്. ഈ പ്രാർത്ഥനാ ശുശ്രൂഷ ഇന്ന് നോർത്ത് ഈസ്റ്റിലെ വിശ്വാസികൾക്കും പ്രാപ്യ മാക്കും വിധം ഡിവൈൻ ധ്യാന കേന്ദ്രം ഡാർലിംഗ്ട്ടെണിൽ ഒരുക്കുന്നു.

യേശുവിനോട് കൂടെ ഇരിക്കാനും അവിടുത്തെ സ്നേഹം അനുഭവിക്കാനുമുള്ള അവസരം ഉപയോഗിക്കാൻ ബഹു. പനക്കലച്ചൻ നേതൃത്വം നല്കുന്ന പ്രാർത്ഥന കൂട്ടായ്മ യിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ന് വൈകുന്നേരം ആറിന് തുടങ്ങുന്ന ശുശ്രൂഷകൾ രാത്രി പന്ത്രണ്ടിന് സമാപിക്കുന്നു. പ്രാർത്ഥനകളിൽ പങ്കെടുക്കാൻദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് താമസ സൗകര്യം നല്കുന്നതാണ്.  സീറ്റുകൾ പരിമിതമായതിനാൽ ധ്യാനത്തിൽ സംബന്ധിക്കാൻ താല്പര്യമുള്ളവർ നേരത്തെ തന്നെ ബന്ധപ്പെടുക.

അനുഗ്രഹരാത്രി വേദി:-

Divine Retreat Center (Carmel Convent) Nunnery Lane, Darlington. DL3 9PN   




കൂടുതല്‍വാര്‍ത്തകള്‍.