CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 31 Seconds Ago
Breaking Now

ഗ്രേസ്സ് നൈറ്റ്‌ 2013 നവംബർ 2 ന് സൗത്താംപ്ടണിൽ...

ആയിരത്തിലധികം ഇരിപ്പിടങ്ങൾ , മുന്നൂറിലധികം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം വൈവിധ്യമാർന്ന ഇന്ത്യൻ രുചികൾ വിളമ്പുന്ന ഭക്ഷണ ശാലകൾ , അഞ്ചു മണിക്കൂറോളം നീളുന്ന അത്യു ജ്ജ്വല കലാപരിപാടികൾ. ഗ്രേസ്സ് നൈറ്റ്‌ 2013 ഒരു വിസ്മയം തീർക്കാൻ അണിയറയിൽ ഒരുങ്ങുന്നു.

നവംബർ രണ്ടാം തീയതി ശനിയാഴ്ച സൗത്താംപ്ടണ്‍ ബിറ്റേണ്‍ പാർക്ക് സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ച് മണിക്ക് കേരളത്തിലെയും യു കെ യിലെയും പ്രശസ്തരും പ്രഗൽഭരുമായ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ തിരി തെളിയുന്ന കലാസന്ധ്യ അക്ഷരാർത്ഥത്തിൽ യു കെ മലയാളികൾക്കായി അവിസ്മരണീയമായ ഒരു രാവ് തയ്യാറാകുകയാണ്.


ഭാവ രാഗ താള മേളങ്ങൾ സമന്വയിക്കുന്ന ഗ്രേസ്സ് നൈറ്റിൽ തിളങ്ങുന്ന നക്ഷത്രങ്ങളിൽ ഒന്ന് കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി വെസ്റ്റേണ്‍ ക്ലാസ്സിക് ഗാന ശാഖകളിൽ ഒരേപോലെ അവഗാഗം ഉള്ളവരും കേരളം കണ്ടിട്ടുള്ളത്തിൽ ഏറ്റവും മികച്ച സാമൂഹ്യ പരിഷ്കർത്താവും സമുദായാചാര്യനുമായ മന്നത്ത് പത്മനാഭന്റെ ചെറുമകനും സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ സ്വന്തം സംഗീത സംഘത്തിലെ പ്രധാന ഗായകരിലൊരാളുമായ സച്ചിൻ ശങ്കർ മന്നത്ത് ഒപ്പം നൃത്തവിഭുഷിയായ സഹോദരി രീതി മാന്നത്തും.

സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സച്ചിന് സംഗീതത്തിൽ ഗുരു സ്ഥാനീയർ മഹാ പ്രതിഭകൾ തന്നെ. ദേവ രാഗങ്ങളുടെ ശില്പി ദേവരാജാൻ മാസ്റ്റർ, നെയ്യാറ്റിൻകര മോഹന ചന്ദ്രൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് , ഉസ്താത് ഗുലാം അക്ബർ ഖാൻ തുടങ്ങിയവരുടെ ശിക്ഷണത്തിൽ സംഗീത ജീവിതം തുടങ്ങിയ സച്ചിൻ കേരളാ സ്കൂൾ യുവജനോത്സവത്തിൽ കർണ്ണാടക സംഗീതത്തിന് (2004) ഒന്നാം സ്ഥാനം ലഭിച്ചത് സച്ചിനായിരുന്നു. അഞ്ചാം വയസ്സുമുതൽ സംഗീത യാത്ര തുടരുന്ന സച്ചിൻ മന്നത്ത് പതിമൂന്നാം വയസ്സിൽ തന്റെ ആദ്യ ആൽബം പുറത്തിറക്കി. 2004 എൽ പി ആർ വർമ്മ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. സച്ചിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ എ ആർ റഹ്മാൻ അദ്ദേഹത്തിന്റെ സ്വന്തം സംഗീത സംഘത്തിലേക്ക് സച്ചിനെ ക്ഷണിക്കുകയും അറിയപ്പെടുന്ന ഒരു ഗസൽ ഗായകനായി ഇന്ത്യക്ക് ഉള്ളിലും വെളിയിലുമായി നിരവധി വേദികൾ എ ആർ റഹ്മാന്റെ ഒപ്പം ചിലവഴിച്ചിട്ടുണ്ട്. സച്ചിനെ കൂടാതെ യു കെ യിലെ പ്രശസ്തരായ നിരവധി ഗായികാ ഗായകർ ഗ്രേസ്സ് നൈറ്റിൽ ഭാഗമാകുന്നു.

ലെസ്റ്റർ മെലഡീസിലെ സ്റ്റാൻലി , ദിലീപ് എളമത്ത്, അഭിലാഷ് പോൾ എന്നിവരെ കൂടാതെ ഗ്രേസ്സിന്റെ സ്വന്തം ഉണ്ണികൃഷ്ണൻ , നോബിൾ മാത്യു, ട്രീസ്സാ ജിഷ്ണു, സാന്ദ്രാ ജെയ്സണ്‍ , ജിലു ഉണ്ണികൃഷ്ണൻ ഗ്രേസ്സ് നൈറ്റിന്റെ രാവിനെ സംഗീത സാന്ദ്രമാക്കാനെത്തുന്നു.

ഗൾഫ് നാടുകളിലും യു കെ യിലുമായി നിരവധി വേദികളിൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഇന്ദ്രജാല പ്രകടനങ്ങൾ നടത്തിയ മജീഷ്യൻ റോക്ക് നയിക്കുന്ന ഒരു മണിക്കൂർ നീളുന്ന മഹേന്ദ്ര ജാല പ്രകടങ്ങൾ ഗ്രേസ്സ് നൈറ്റിന്റെ രാവിനു മാന്ത്രിക ശോഭ നല്കും.


ആസ്വാദക മനസ്സില് ആവേശത്തിര നിറക്കാൻ ലണ്ടനിൽ നിന്നെത്തുന്ന വനിതാ ശിങ്കാരി മേളം രുദ്രതാളങ്ങൾക്ക് ഒപ്പം ലാസ്യ ഭാവങ്ങളും അനുവാചകർക്ക് അനുഭൂതിയുണർത്തുന്നവയായിരിക്കും.

സാലിസ്ബറി മലയാളി അസ്സോസിയേഷൻ, സൗത്താംപ്ടണ്‍ മലയാളി അസ്സോസിയേഷൻ , പോർട്ട്സ് മൗത്ത് മലയാളി അസ്സോസിയേഷൻ, കല ഹാംഷെയർ തുടങ്ങിയ മലയാളി കൂട്ടയ്മകളിലെ പ്രതിഭകൾ അണിനിരക്കുന്ന വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ അങ്ങനെ നിരവധി കലാ പരിപാടികളിലൂടെ ഗ്രേസ്സ് നൈറ്റ്‌ 2013 ഒരു ഗ്രേറ്റ് നൈറ്റാക്കാൻ തയ്യാറെടുക്കുന്നു.


യു കെ മലയാളികളുടെ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമായ ഗ്രേസ് മേലോ ഡിയസ് യു കെ യിലുടനീളം ജന്മദിനാഘോഷങ്ങൾ മുതൽ മെഗാ സ്റ്റേജ് ഷോകൾ വരെയുള്ള ചെറുതും വലുതുമായ കലാപരിപാടികൾ സംഘടിപ്പിച്ച് വരുന്ന മ്യൂസിക് ട്രൂപ്പാണ്. കൂടാതെ യു കെ യിലെത്തുന്ന നിരവധി താരനിശകൾക്ക് ശബ്ദവും വെളിച്ചവും നല്കി വരുന്ന ഗ്രേസ് മേലോഡിയസ് ഓർക്കസ്ട്ര മഹത്തായ ആറാം വർഷത്തിലേക്ക്‌ കടക്കുന്നു. അവകാശവാദങ്ങൾ ഒന്നുമില്ലാതെ പ്രേഷകന്റെ അഭിരുചികൾ മനസ്സിലാക്കി ചെറുതും വലുതുമായ എല്ലാ ആഘോഷ അവസരങ്ങളിലും ചുരുങ്ങിയ ചിലവിൽ ഗാനമേളകൾ സംഘടിപ്പിക്കാനും അതിലൂടെ ജീവ കാരുണ്യ പ്രവർത്തനത്തിനാവശ്യമായ വക സമാഹരിക്കാനും ശ്രേദ്ധ പുലർത്തുന്നു.

അഞ്ചാം വാർഷികത്തിൽ സംഘടിപ്പിക്കുന്ന ഗ്രേസ്സ് നൈറ്റ്‌ 2013 ലൂടെ യു കെ മലയാളിക്കായി ഒരു ഗ്രേറ്റ് നൈറ്റ് ഒരുക്കുകയാണ് ഗ്രേസ് മേലോഡിയസ്.

കൂടുതൽ വിവരങ്ങൾക്ക്:-

ഉണ്ണികൃഷ്ണൻ :- 07980378426

നോബിൾ മാത്യു:- 07894445390

ജയ്സണ്‍ ടോം :- 07533432899

 

 

 




കൂടുതല്‍വാര്‍ത്തകള്‍.