CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 22 Minutes 13 Seconds Ago
Breaking Now

ജപമാല സമാപനവും, പൗരോഹിത്യ രജത ജൂബിലി ആഘോഷവും പ്രസ്റ്റനിൽ 24 ന്; മാർ ബോസ്കോ പുത്തൂർ പങ്കെടുക്കും.

പ്രസ്റ്റണ്‍ : ജപമാല മാസാചരണത്തിന്റെ ഭാഗമായി പ്രസ്റ്റനിലെ വിവിധ കുടുംബ യൂണിറ്റുകൾ ഒക്ടോബർ പതിനഞ്ച്  മുതൽ ആചരിച്ചുപോരുന്ന ഭക്തി നിർഭരമായ ദശദിന ജപമാല ശുശ്രുഷയുടെ സമാപനവും, ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാർ ചാപ്ലിൻമാരായ റവ. ഡോ. മാത്യു ചൂരപൊയികയിൽ, ഫാ തോമസ്‌ കളപ്പുരക്കൽ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും വർണ്ണാഭമായ ചടങ്ങുകളോടെ പ്രസ്റ്റനിൽ 24 ന് നടത്തപ്പെടുന്നതാണ്. 

ഒക്ടോബർ 24 ന് വ്യഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രസ്റ്റണ്‍ സെന്റ്‌ ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ആഘോഷ പൂർവ്വമായ സമൂഹബലിയിൽ ജുബിലെറിയന്മാരായ വൈദികരുടെ ഗുരുഭൂതനും, സീറോ മലബാർ സഭയുടെ അഭിവന്ദ്യനായ കുരിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ സുവിശേഷ സന്ദേശം നല്കും, മുഖ്യ കാർമ്മികത്വം വഹിക്കും.

സീറോ മലബാർ സഭയുടെ കോർഡിനേറ്റർ ഫാ തോമസ്‌ പാറയടിയിൽ, ജുബിലെറിയന്മാരായ ഫാ.മാത്യു, ഫാ. തോമസ്‌ എന്നിവർക്കൊപ്പം നിരവധി ബഹുമാനപ്പെട്ട വൈദികരും സഹകാർമ്മികരാവും.  

യു കെ യിലെ ആത്മായ സമൂഹങ്ങളെ ശാക്തീകരിച്ചു കൊണ്ട് ലങ്കാസ്റ്റർ രൂപതയിൽ മികച്ച പാരീഷുകളെ രൂപപ്പെടുത്തി ചിട്ടയോടെ നയിച്ച്‌ പോരുന്ന മാത്യു അച്ചനും, തോമസ്‌ അച്ചനും ഇത് അഭിമാന നിമിഷം ആക്കി മാറ്റുവാൻ പ്രസ്റ്റനിലെ മുഴുവൻ കത്തോലിൽക്കാ സമൂഹവും ഒന്നിച്ചു തീവ്ര ഒരുക്കത്തിലാണ്. തോമസച്ചൻ ലങ്കാസ്റ്റർ രൂപതയിൽ ജുഡിഷ്യൽ വികാർ ആയും സേവനം അനുഷ്ടിച്ചു വരുന്നു. യു കെ യിൽ ഇതാദ്യമാണ് ഒരു മലയാളി വൈദികൻ ഇംഗ്ലീഷ് ആർ.സി. രൂപതയിൽ കുടുംബ കോടതിയിൽ ജുഡിഷ്യൽ വികാർ ആയി നിയമിക്കപ്പെടുന്നത്. മാത്യു അച്ചൻ കാറ്റ്കിസം ഡയറക്ടർ ആയും, വിവിധ സഭാ സംരംഭങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തിരുന്നു.

സമൂഹ ബലിക്കുശേഷം സെന്റ്‌ ജോസഫ് പാരീഷ് ഹാളിൽ ചേരുന്ന ജൂബിലി അനുമോദന ചടങ്ങിൽ മാത്യു ചൂരപൊയികയിൽ അച്ചനും തോമസ്‌ കളപ്പുരക്കൽ അച്ചനും ലങ്കാസ്റ്റർ രൂപതയിലെ പ്രത്യേകിച്ച് പ്രസ്റ്റണ്‍ കേരള കത്തോലിക്കാ സമൂഹത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രേഷ്ടമായ ആത്മീയ അജപാലക ശുശ്രുഷകൾക്ക് കൃതഞ്ജതാപൂർവ്വം രജത ജൂബിലി നിറവിൽ അവരെ അനുമോദിക്കും. 

വിശുദ്ധ കുർബ്ബാനയിലും ജപമാല ശുശ്രുഷയിലും, പൗരോഹിത്യ രജത ജൂബിലി ആഘോഷത്തിലേക്കും പ്രസ്റ്റണ്‍ പാരീഷ് കൗണ്‍സിൽ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. സ്നേഹ വിരുന്നോടെ ചടങ്ങുകൾ അവസാനിക്കും.




കൂടുതല്‍വാര്‍ത്തകള്‍.