CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 32 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും സണ്‍‌ഡേ സ്കൂൾ വാർഷികവും ശനിയാഴ്ച്ച

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ്‌ . തോമസ്‌ ആർ. സി. സെന്റെറിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളും, സണ്‍‌ഡേ സ്കൂൾ വാർഷികവും ജപമാലസമാപനവും ശനിയാഴ്ച്ച നടക്കും.'വിധിൻഷ' സെന്റ്‌ ആന്റെണിസ് ദേവാലയത്തിൽ വൈകുന്നേരം മുന്ന് മുതൽ തിരുകർമ്മങ്ങൾക്ക് തുടക്കമാകും.ഫാ.തോമസ്‌ തോപ്പപറമ്പിൽ തിരുന്നാൾ കുർബാനയിൽ മുഖ്യകാർമ്മികനാകും.തിരുന്നാൾ കുർബാനയെ തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരുപത്തിന് മുമ്പിൽ ഭക്തർക്ക്‌ നേർച്ച കാഴ്ച്ചകൾ അർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് തുടർന്ന് സെന്റ്‌ ആന്റെണിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സണ്‍‌ഡേ സ്കൂൾ വാര്ഷിക ആഘോഷങ്ങൾക്ക് തുടക്കമാകും. ഷ്രുഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൽ ഗാനൻ മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുക്കും. സാൻതോം യൂത്ത് മൂവ്മെന്റിലെയും , സണ്‍‌ഡേ സ്കൂൾ വിദ്യാർത്ഥികളും അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ അരങ്ങു തകർക്കും.കലാപരിപാടികളെ തുടർന്ന് സ്നേഹവിരുന്നും വെടിക്കെട്ടും നടക്കും. പള്ളി കമ്മിറ്റിയുടെയും സണ്‍‌ഡേ സ്കൂൾ അധ്യാപകരുടെയും നേതൃത്വത്തിൽ തിരുന്നാളിന്റെ അവാസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. സഹനത്തിന്റെ ദാസിയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുമായ അൽഫോൻസാമ്മയുടെ തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഫാ.സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.