CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 55 Minutes 48 Seconds Ago
Breaking Now

മഞ്ചസ്റ്ററിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തി സാന്ദ്രമായി ; ആവേശം പകർന്ന് സണ്‍‌ഡേ സ്കൂൾ വാർഷികവും

മഞ്ചസ്റ്റർ: എളിമയുടെയും സഹനത്തിന്റെയും നേർ രൂപമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഞ്ചസ്റ്റർ മലയാളികൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. തിരുനാൾ ആഘോഷങ്ങളെ തുടർന്ന് ജപമാല സമാപനവും സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും നടന്നു. മഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകൾ പ്രാർത്ഥനാ മഞ്ജരികൾ ഉരുവിട്ട് തിരുനാൾ തിരു ക്കർമ്മങ്ങളിൽ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വിഥിൻഷോ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തോമസ്‌ തോപ്പാംപറമ്പലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന തിരുനാൾ കുർബ്ബാനയിൽ ഫാ. റോബിൻസണ്‍ മെൽക്കിസ് , ഫാ. ലിജോ എണ്ണപ്ലാശ്ശേരിൽ , ഫാ സജി മലയിൽ പുത്തൻപുര തുടങ്ങിയവർ കാർമ്മികരായി. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപത്തിന്‌ മുമ്പിൽ നടന്ന പ്രത്യേക പ്രാർത്ഥനകളെയും ലദീഞ്ഞിനെയും തുടർന്ന് ആഘോഷപൂർവ്വമായ തിരുനാൾ കുർബ്ബാനക്ക് തുടക്കമായി. ദിവ്യബലി മദ്ധ്യേ ഫാ. തോമസ്‌ തിരുനാൾ സന്ദേശം നൽകി.


ജീവിത യാത്രയിൽ സഹനങ്ങൽ ഉണ്ടാകുമ്പോൾ അതിൽ വീണു പോകാതെ അത് രക്ഷയായി കരുതി ദൈവത്തിലേക്ക് അടുക്കുവാൻ അദ്ദേഹം മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്തു. തുടർന്ന് ദിവ്യ കാരുണ്യ ആരാധനയും ജപമാലയും നടന്നു. ദിവ്യ ബലി മദ്ധ്യേ സണ്‍‌ഡേ സ്കൂൾ വിദ്യാർത്‌ഥികൾ ആലപിച്ച വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ചുള്ള ഗാനം ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി. മുടി നേർച്ചയും കഴുന്ന് നേർച്ചയും നടത്തി വിശ്വാസികൾ വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥം തേടി. തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സെന്റ്‌ മേരീസ് സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.

ആകാശത്തുനിന്ന് അഗ്നിയായിറങ്ങി പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച ഓപ്പ ണിംഗ് സെറിമണിയെ തുടർന്ന് സാൻ തോം യൂത്ത് മൂവ്മെന്റിലെ പ്രതിഭകൾ അണിനിരന്ന വെൽക്കം ഡാൻസോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.


ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപുര ഏവർക്കും സ്വാഗതം ആശംസിച്ചു. ഫ്രഷ്‌ബറി രൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ ഗാനൻ , ഫാ. പോൾ, ഫാ.ലിജോ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികൾ അതിഥികളായി പരിപാടിയിൽ പങ്കെടുത്തു. തോമസ്‌ സുനില ലിവിയ ലക്സണ്‍ തുടങ്ങിയവർ അവതാരകരായും തിളങ്ങി. ഫാ. മൈക്കിൾ ഗാനൻ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് സണ്‍‌ഡേ സ്കൂളിലെ വിവിധ ക്ലാസ്സുകളിൽ നിന്നുള്ള കുട്ടികൾ അണിനിരന്ന വിവിധങ്ങളായ കലാപരിപാടികൾ വേദിയിൽ അരങ്ങ് തകർത്തു.


ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഇല്ലാതെ "നാം ഇന്ത്യക്കാർ" എന്ന സന്ദേശം ഉയർത്തി സാൻ തോം യൂത്ത് മൂവ്മെന്റ് അവതരിപ്പിച്ച  ഗ്രാന്റ് ഫിനാലയോടെയാണ് കലാപരിപാടികൾ സമാപിച്ചത്. തുടർന്ന് സണ്‍‌ഡേ സ്കൂളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കരിമരുന്ന് കലാപ്രകടനത്തെ തുടർന്ന് സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.


ട്രസ്റ്റിമാരും സണ്‍‌ഡേ സ്കൂൾ അദ്ധ്യാപകരും പരിപാടികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു. തിരുനാൾ വിജയത്തിനായി സഹകരിച്ച ഏവർക്കും സെന്റ്‌ തോമസ്‌ ആർ സി സെന്ററിന് വേണ്ടി ഇടവക വകാരി ഫാ. സജി മലയിൽ പുത്തൻപുര നന്ദി രേഖപ്പെടുത്തി.


 

 


 




കൂടുതല്‍വാര്‍ത്തകള്‍.