CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 12 Seconds Ago
Breaking Now

നാലാമത് സീറോ മലബാർ കാത്തലിക് കണ്‍വെൻഷൻ ആയിരങ്ങളുടെ വചന പ്രഘോഷണമായി മാറി

ബർമിംഗ്ഹാം അതിരൂപതയുടെ കീഴിലുള്ള സീറോ മലബാർ സഭ കത്തോലിക്കരുടെ നാലാമത് കണ്‍വെൻഷൻ വിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ബൈബിൾ അധിഷ്ടിത പരിപാടികൾ കൊണ്ടും ആയിരങ്ങളുടെ വിശ്വാസ പ്രഘോഷണമായി. സ്റ്റോക്ക്‌ ഓണ്‍ ട്രെൻഡിൽ നടന്ന കണ്‍വെൻഷൻ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും തങ്ങൾക്ക്‌ തോമാസ്ലിഹായിലൂടെ ലഭിച്ച ക്രിസ്തീയ വിശ്വാസം ജീവിത യാത്രയിൽ മുറുകെപിടിച്ച്. മുന്നേറുവാനുള്ള പ്രതിഞ്ജയായിരുന്നു ഒത്തുകൂടൽ . 14 മാസ് സെന്ററുകളിൽ നിന്നായി വിശ്വാസികൾ രാവിലെ എട്ടരയോടെ തന്നെ കണ്‍വെൻഷൻ നടന്ന കിംഗ്സ് ഹാളിനു പുറത്ത് തടിച്ചുകൂടിയിരുന്നു.തുടർന്ന് ബഹുമാനപ്പെട്ട സീറോ മലബാർ സഭ ചാപ്ലിൻമാരായ ഫാദർ സോജി ഓലിക്കൽ ഫാദർ ജയ്സണ്‍ കരിപ്പായി കണ്‍വീനർ ജോസ് വർഗീസ്‌ മറ്റ് ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യാഥിയായിരുന്ന സീറോ മലബാർ സഭ കുരിയ ബിഷപ്‌ മാർ ബോസ്കോ പുത്തുരിന് ആവേശകരമായ സ്വീകരണം നൽകി.തുടർന്ന് വിശ്വാസപരിശീലനത്തിന്റെ ഭാഗമായി നടത്തിയ പരിക്ഷയിൽ ഒന്നാം സ്ഥാനം നേടിയ വിവിധ മാസ് സെന്ററുകളിലെ കുട്ടികൾക്ക് പിതാവ് സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു.തുടർന്ന് ബിഷപ്‌ ബോസ്കോ പുത്തുരിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷകരമായ വിശുദ്ധ കുർബാന നടന്നു.

തുടർന്ന് നടന്ന പൊതു സമ്മേളനം കുരിയ ബിഷപ്‌ മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. സീറോ മലബാർ സഭ ചപ്ലിയൻ ഫാദർ സോജി ഓലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ ജയ്സണ്‍ കരിപ്പായി , ഫാദർ വിൽഫ്രഡ് പെരെപ്പാടൻ, ശ്രീ ജോയി , സെബാസ്റ്റ്യൻ മുളപാറകുന്നേൽ , ജനറൽ കണ്‍വീനർ ജോസ് വർഗീസ്‌ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 14 മാസ് സെന്ററുകളിലെയും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ വിശ്വാസ അധിഷ്ടിത കലാപരിപാടികൾ ഉന്നത നിലവാരം പുലർത്തി.





കൂടുതല്‍വാര്‍ത്തകള്‍.