CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 12 Seconds Ago
Breaking Now

നോർവിച്ച് കാത്തലിക്ക് മെഗാ ചാരിറ്റി ഇവെന്റ് നവംബർ പതിനാറിന് ; ബിഷപ്പ് അലൻ ഹോപ്സ് മുഖ്യാഥിതി.

നോർവിച്ച്: ഈസ്റ്റ്‌ ആൻഗ്ലിയായിൽ നോർവിച്ച് കാത്തലിക്ക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ നവംബര് പതിനാറിന് മെഗാ ചാരിറ്റി ഇവെന്റ് നടത്തപ്പെടും. പ്രസ്തുത മെഗാ ചാരിറ്റി ഇവെന്റിൽ ഈസ്റ്റ്‌ ആംഗ്ലിയായുടെ പുതിയ ബിഷപ്പും, വെസ്റ്റ്മിനിസ്റ്റർ അതിരൂപതയുടെ മുൻ ഓക്ക്സിലറി ബിഷപ്പുമായിരുന്ന ബിഷപ്പ് അലൻ ഹോപ്സ് മുഖ്യാതിഥിയായി പങ്കു ചേരുകയും, ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യും. നോർവിച്ചിലെ മുഴുവൻ കത്തോലിക്ക സമൂഹത്തിന്റെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ജീവകാരുണ്യ പ്രവർത്തന ധന സമാഹരണ സംരംഭത്തിൽ, കാഫോഡിന്റെ ചാരിറ്റിക്കുവേണ്ടി വർഷങ്ങളായി മാരത്തോണിൽ പങ്കു ചേരുന്ന ഈസ്റ്റ്‌ ആൻഗ്ലിയായുടെ സീറോ മലബാർ ചാപ്ലിൻ ഫാ മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ സ്വാഗത പ്രസംഗം നടത്തും.

നോർവിച്ചിലെ മലയാളി കത്തോലിക്കരുടെ നേതൃത്വത്തിൽ ജീവ കാരുണ്യനിധി സമാഹരിക്കുന്ന ഈ ഇവെന്റ്റ് ഏവർക്കും അഭിമാനവും അനുഗ്രഹവും ആനന്ദവും നിറഞ്ഞ നിമിഷമാവും എന്ന് തീർച്ച.

യു കെയിലുള്ള പ്രഗത്ഭ നർത്തകർ അണിനിരക്കുന്ന സൂപ്പർ ഡാൻസുകളും, സംഗീത സാന്ദ്രത പകരുന്ന ഗാനങ്ങളും, നിരവധി ആകർഷകങ്ങളായ പരിപാടികളും,വിഭവ സമൃദ്ധവും സ്വാദിഷ്ടവുമായ സൗത്തിന്ത്യൻ ഭക്ഷണ വിഭവങ്ങളും ഒക്കെ ചേരുമ്പോൾ ഈ ചാരിറ്റി ഡേ ഏറെ ശ്രദ്ധേയമാവും.

സെന്റ്‌ ജോസഫ്സ് ഹോം (അഗതി മന്ദിരം), കാഫോഡ് (കത്തോലിക്കാ ഔദ്യോഗിക കാരുണ്യ സംഘടന) എന്നീ പദ്ധതികൾക്ക് ധന സഹായം സ്വരൂപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ചാരിറ്റി ഇവെന്റ് സംഘടിപ്പിക്കുന്നത്.

ഹെലെസ്ഡണ്‍ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ വൈകുന്നേരം എട്ട് വരെയാണ് ഇവെന്റ് ക്രമീകരിച്ചിരിക്കുന്നത്. നോർവിച്ച് ചാരിറ്റി ഇവെന്റിൽ പങ്കു ചേർന്ന് മനം നിറയെ ആനന്ദിക്കുവാനും, കണ്ണീരിൽ കുതിർന്ന ജീവിതങ്ങൾക്ക്‌ ഒരു കൈ സഹായമാകുവാനും ഉതകുന്ന ഈ പുണ്യ സംരംഭത്തിലേക്ക് ഏവരുടെയും സഹകരണം അഭ്യർത്തിക്കുന്നതിനോടോപ്പം ഇവെന്റിലേക്ക് സവിനയം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക്:-

ടോം ജോസഫ് സാബു:- 07985703447

ആന്റണി തോമസ്‌:- 07557942859

ടെൽമ ജോസ്‌:-07875374225




കൂടുതല്‍വാര്‍ത്തകള്‍.