CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 34 Seconds Ago
Breaking Now

പ്രസ്റ്റനിൽ ജപമാല സമാപനവും, പൗരോഹിത്യ രജത ജൂബിലി ആഘോഷവും ആത്മീയോത്സവമായി

പ്രസ്റ്റണ്‍ :  ജപമാല മാസാചരണത്തിന്റെ ഭാഗമായി പ്രസ്റ്റനിലെ വിവിധ കുടുംബ യൂണിറ്റുകൾ ആചരിച്ചുപോന്ന ജപമാല ശുശ്രുഷയുടെ സമാപനവും, ലങ്കാസ്റ്റർ രൂപതയിലെ സീറോ മലബാര് ചാപ്ലിൻമാരായ റവ. ഡോ. മാത്യു ചൂരപൊയികയിൽ, ഫാ തോമസ്‌ കളപ്പുരക്കൽ എന്നിവരുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷവും പ്രസ്റ്റനിൽ ആത്മീയോൽത്സവമായി. പ്രസ്റ്റണ്‍ സെന്റ്‌ ജോസഫ്സ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ട ജപമാല സമർപ്പണത്തിന് ശേഷം നടത്തപ്പെട്ട ആഘോഷ പൂർവ്വമായ സമൂഹ ബലിയിൽ ജുബിലെറിയൻ റവ. ഡോ.മാത്യു ചൂരപൊയികയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.


 ജുബിലെറിയന്മാരുടെ ഗുരുഭൂതൻ, സീറോ മലബാർ സഭയുടെ അഭിവന്ദ്യനായ കുരിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ സുവിശേഷ സന്ദേശം നല്കി. പൗരോഹിത്യം സഹനത്തിന്റെയും സമർപ്പണത്തിന്റെയും, ത്യാഗത്തിന്റെയും ആത്മീയ നിറവാണെന്ന് മാർ ബോസ്കോ പരാമർശിച്ചു. സ്നേഹവും, മാർഗ്ഗവും, പരിപാലനവും വിതറുന്ന ആത്മീയ തീർത്ഥാടനത്തിന്റെ മഹത്വരമായ ശുശ്രുഷ ആണിതെന്നും , ദൈവീക സ്പർശം വിതറുന്ന അജപാലക ജീവിതം പൗരോഹിത്യത്തിന്റെ അടിസ്ഥാനമാണെന്നും മാർ ബോസ്കോ തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. യു കെ സീറോ മലബാർ കോർഡിനേറ്റർ ഫാ തോമസ്‌ പാറയടിയിൽ, (പ്രസ്റ്റൻ ഡീൻ ഓഫ് പ്രസ്റ്റൻ ഡീനറി) റവ. ഫാ.പീറ്റർ ഗ്രപേർ, ഫാ.ടോണി വാൽഷ്(പാരീഷ് വികാർ) സെഹിയോൻ മിനിസ്ട്രി ഡയ റക്ടർ ഫാ സോജി ഓലിക്കൽ, ബർമ്മിങ്ങ്ഹാം ചാപ്ലിൻ ഫാ.ജയിസണ്‍ കരിപ്പായി, ഫാ. ജിമ്മി പുളിക്കകുന്നേൽ (വെയിൽസ്), ഫാ.ഷാജി പുന്നാട്ട് ( ടെന്ബി/ വെയിൽസ്), ഫാ.തോമസ്‌ തൈക്കൂട്ടത്തിൽ (സാൽഫോഡ്), ഫാ.സോണി കരുവേലിൽ (സാൽഫോഡ്), ഫാ. റോബിൻസണ്‍( ഷൂസ്ബറി) , ഫാ.ജോസഫ്‌ പൊന്നത്ത് ( ലീഡ്സ്) എന്നിവർ സഹാകാർമ്മികരായി.


ജപമാല സമർപ്പണത്തിന് ശേഷം രജത ജൂബിലിയെ അനുസ്മരിപ്പിക്കുന്ന ഇരുപത്തിയഞ്ച് മെഴുകുതിരികൾ തെളിച്ചു ആരതിയുടെ അകമ്പടിയോടെ വേദ പാഠ വിദ്യാർത്‌ഥികൾ അതിഥികളെ സ്വീകരിച്ചു. ഒൻപത് കുടുംബ യുണിറ്റുകളെ പ്രതിനിധീകരിച്ചു ഒൻപത് കാഴ്ച്ചവെപ്പു ദ്രവ്യങ്ങൾ സമർപ്പിക്കപ്പെട്ട ദിവ്യ ബലിയിൽ പാരീഷ് കൗണ്‍സിലിനുവേണ്ടി ബിജു മൈക്കിൽ ആമുഖപ്രസംഗം നടത്തി. തുടർന്ന് ബോസ്കോ പിതാവ് ഭദ്ര ദീപം തെളിച്ചു ഉദ്ഘാടനം ചെയ്ത രജത ജൂബിലി ആഘോഷത്തിൽ, ഫാ തോമസ്‌ പാറയടിയിൽ, ഫാ മാത്യു, ഫാ. പീറ്റർ ഗ്രപേർ എന്നിവരും പിതാവിന്റെ ആകസ്മികമായി വന്ന അസുഖത്തെ തുടർന്ന് ഇന്ത്യയിൽ അടിയന്തിരമായി പോവേണ്ടി വന്ന ജുബിലെറിയൻ ഫാ. തോമസിനു വേണ്ടിയും തിരികൾ തെളിയിച്ചു. പ്രസ്റ്റൻ അൽഫോൻസാ കുടുംബ യൂണിറ്റ് ഗാന ശുശ്രുഷക്ക് നേതൃത്വം വഹിച്ചു.


വിശുദ്ധ കുർബ്ബാനക്ക് ശേഷം പാരീഷ് ഹാളിൽ ചേർന്ന അനുമോദന സ്വീകരണ ചടങ്ങിൽ പാരീഷ് കൗണ്‍സിലിനുവേണ്ടി ജെയിൻ സെബാസ്റ്റ്യൻ ഏവരെയും ഹാർദ്ധവമായി സ്വാഗതം അരുളി. പ്രാർത്ഥനാ ഗാനത്തോടെ സമാരംഭിച്ച ചടങ്ങിൽ ജോജി ജേക്കബ്‌ പാരീഷിനു വേണ്ടി ആശംശകൾ നേർന്നു. വേദപാഠ വിദ്യാർഥികൾ ബൊക്കെ നല്കി അതിഥികളെ സ്വീകരിച്ചു.  


ജുബിലെറിയന്മാരുടെ ഗുരുഭൂതന്മാരായ പുത്തൂർ പിതാവ്, തോമസ്‌ പാറയടിയിൽ അച്ചൻ എന്നിവർക്ക് ശേഷം റവ. ഫാ. പീറ്റർ ഗ്രപേർ, ഫാ. സോണി,  ജിമ്മി അച്ചൻ തുടങ്ങിയവർ മാത്യു അച്ചന് ആശംശകൾ നേർന്ന് സംസാരിച്ചു. വേദപാഠ ഹെഡ് ടീച്ചർ ബിജു മൈക്കിൽ, വിദ്യാർഥി ജേക്കബ്‌ ടെറൻസ് എന്നിവർ തങ്ങളുടെ ആത്മീയ ഗുരുവിനു ഇടവകക്ക് വേണ്ടി പ്രത്യേകം നന്ദി അർപ്പിച്ച് അനുമോദിച്ചു. മാത്യു അച്ചന്റെ നാളിതുവരെയുള്ള ജീവിത പാതയുടെ ലഘു വിവരണം ഡെല്ലയും ഡോണയും സദസ്സിനുവേണ്ടി പരിചയപ്പെടുത്തി. ജോജോ വർഗീസ്‌ ആശംശകൾ നേർന്നു. തുടർന്ന് ജൂബിലി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ട വേദിയിൽ പാരീഷിനു വേണ്ടി പ്രത്യേകം ഉപഹാരങ്ങൾ സമർപ്പിക്കപ്പെടുകയുണ്ടായി. ഇടവകാംഗങ്ങളുടെ എല്ലാവരുടെയും കയ്യപ്പോടെയുള്ള ഭീമൻ ആശംശാ കാർഡു സ്നേഹോഷ്മള പാരിതോഷകം ആയി. ലിവർപ്പൂളിൽ നിന്നുള്ള റക്സും ടീമും നടത്തിയ സംഗീത സാന്ദ്രമായ ഗാനമേള, പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ എന്നിവക്ക് ശേഷം സ്നേഹ വിരുന്നോടെ ആത്മീയോത്സവത്തിനു സമാപനം കുറിച്ചു. 





കൂടുതല്‍വാര്‍ത്തകള്‍.