CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 36 Minutes 51 Seconds Ago
Breaking Now

യോർക്ക് ഷെയർ ക്നാനായ കാത്തലിക്ക് വി. യൂദാ , വി. ശിമയോൻ തിരുന്നാളാചരിച്ചു

യോർക്ക് : യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസ്സോസിയേഷൻ അംഗങ്ങൾ ക്രിസ്തു ശിഷ്യന്മാരായ വിശുദ്ധ യൂദാത ദേവൂസിന്റെയും വിശുദ്ധ ശിമയോന്റെയും തിരുന്നാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. യോർക്കിലെ സെന്റ്‌ ജോസഫ് ദേവാലയത്തിൽ ജപമാലയോടെയാണ് തിരുന്നാൾ ആരംഭിച്ചത്. തുടർന്ന് സൈമണ്‍ ആടാകാലയിൽ , ജൂഡ് പരപ്പനാട് , ക്രിസ്റ്റീന പുത്തൻകുളം എന്നിവരെ പ്രസുദേന്തിമാരായി വാഴിച്ചു. ഭക്തി സാന്ദ്രമായ തിരുന്നാൾ കുർബ്ബാനക്ക് ഫാ. ജസ്റ്റിൻ കാരയ്ക്കാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. ലദീഞ്ഞും , പരിശുദ്ധ കുർബ്ബാനയുടെ വാഴ്വും തിരുന്നാളിനെ ദൈവാനുഭാവമാക്കി.


ബറുമറിയും എന്ന ഗാനത്തിന്റെ അകമ്പടിയോടെ യോർക്ക് ഷെയർ ക്നാനായ കാത്തലിക് അസ്സോസിയേഷന്റെ നവ സാരഥികൾ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി ദൈവനാമത്തിൽ ഫാ. ജസ്റ്റിൻ കാരയ്ക്കാടിന്റെ മുൻപാകെ സത്യാ പ്രതിജ്ഞ ചെയ്തു. കത്തിച്ച മെഴുകുതിരിയുമായി നവ സാരഥികൾ അൾത്താരക്ക് മുൻപിൽ മുട്ടുകുത്തിയപ്പോൾ യൂണിറ്റംഗങ്ങൾ എല്ലാവരും പരിശുദ്ധാത്മാ ഗാനമാലപിക്കുകയും തുടർന്ന് വൈദീകർ ആശിർവാദവും നടത്തി .


യോർക്ക് ഷെയർ യൂണിറ്റ് ഭാരവാഹികൾ , പ്രസിഡന്റ്‌ ജോസ് പരപ്പനാട്ട് , വൈസ് പ്രസിഡന്റ്‌ സോണി മഠത്തിപറമ്പിൽ , ജനറൽ സെക്രട്ടറി ബോബി കിഴക്കേൽ , ജോയിന്റ് സെക്രട്ടറി നോബി മണക്കാട്ട് , ട്രഷറർ റോബിൻ കുന്നുംപുറത്ത് , ജോയിന്റ് ട്രഷറർ ബെന്നി ആടാപാറയിൽ കെ സി വൈ എൽ ഡയറക് ടെ ഴ്സായി ഡിനു പുളിക്കിൽ . സിന്ധു ഡിനു എന്നിവരെ തിരഞ്ഞെടുത്തു . തിരഞ്ഞെടുപ്പിന് ചീഫ് ഇലക്ഷൻ കമ്മീഷണർ സക്കറിയ പുത്തൻകളം നേതൃത്വം നല്കി. തുടർന്ന് ചാക്കോച്ചൻ പല്ലാട്ടുതടത്തിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനം നടത്തി. സ്നേഹ വിരുന്നോടെ തിരുന്നാളും , ഇലക്ഷനും , ജനറൽ ബോഡിയും അവസാനിച്ചു. പരിപാടികൾക്ക് ചാക്കോച്ചൻ പല്ലാട്ടുതടത്തിൽ , സോണി മഠത്തിപറമ്പിൽ ,സക്കറിയ പുത്തൻകളം ജിസി എടാട്ട്, റെജു ആലപ്പാട്ട്, അനി ബിജു എന്നിവർ നേതൃത്വം നല്കി.


  




കൂടുതല്‍വാര്‍ത്തകള്‍.