CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 26 Minutes 32 Seconds Ago
Breaking Now

ലിവർ പൂളിൽ ജപമാല സമാപനം ഇന്ന്; മരിച്ച വിശ്വാസികളുടെ ഓർമ്മ തിരുനാൾ ഞായറാഴ്ച

കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ നേതൃത്വത്തിൽ ലിവർ പൂളിലെ മരിയ ഭക്തർ ഒരു മാസമായി നടത്തികൊണ്ടിരിക്കുന്ന ജപമാല ആചരണത്തിന് ഇന്ന് സമാപനം. ഒക്ടോബർ മാസം മുഴുവൻ മലയാളി ഭാവങ്ങളുടെ ത്രിസന്ധ്യകളെ ധന്യമാക്കിയ ജപമാല അർപ്പണം ഇന്ന് വൈകിട്ട് ആറ് മണിക്ക് തോമസ്‌ മൻകൊട്ടിലിന്റെ വീട്ടിൽ വച്ച് നടക്കുന്ന കൊന്ത നമസ്ക്കാരവും പ്രാർത്ഥനകളോട് കൂടി സമാപിക്കുന്നു.


കത്തോലിക്കാ സഭ ഒക്ടോബർ മാസം ജപമാല മാസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതിനാൽ ഇവിടെ മലയാളി ഭവനങ്ങളിലും പള്ളികളിലും ആണ് ജപമാല നടന്നു വന്നത്. പാരമ്പര്യവും പൈതൃകവും വിളിച്ചോതി വലിയ ഒരു വിശ്വാസ സമൂഹം എല്ലാ ദിവസവും ജപമാലയിൽ പങ്കെടുത്തു.


മരിച്ച വിശ്വാസികളുടെ ഓർമ്മ തിരുനാൾ നവംബർ മൂന്നാം തീയതി ആചരിക്കുന്നു. ഞായറാഴ്ച ഹോളി നെയിം ചർച്ചിൽ വൈകിട്ട് 4.30 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനക്കും ഒപ്പീസ്സിനും മറ്റ് തിരു കർമ്മങ്ങൾക്കും ഫാ. ഫിലിപ്പ് കുഴിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. നമ്മുടെ ഇടയിൽ നിന്നും മരിച്ചു പോയ പ്രിയപ്പെട്ടവരെ ഒർക്കുന്നതിനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനും എല്ലാ വിശ്വാസികളെയും ഫാ. ഫിലിപ്പ് കുഴിപറമ്പിൽ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:-

ജിജിമോൻ മാത്യു :- 07835140423

ജെസ്സിമോൾ ജിമ്മി :- 07951980102

ജോയി മേനഞ്ചേരി:- 07960237353

റോസമ്മ ചാക്കോ :- 07757878570





കൂടുതല്‍വാര്‍ത്തകള്‍.