CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 53 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തു

മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ സി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെയും സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളുടെയും വീഡിയോ പുറത്തിറങ്ങി. ഇൻഫന്റു ക്രിയേഷൻസിനു വേണ്ടി ബേബി കുര്യൻ നിർമ്മിച്ച ഇരുപത് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ തിരുന്നാൾ ആഘോഷവും സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. വിഥിൻ ഷാ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ നടന്ന തിരുന്നാൾ ആഘോഷങ്ങളിലും ജപമാല സമാപനത്തിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്നു.


തിരുന്നാൾ ആഘോഷങ്ങളെ തുടർന്ന് സെന്റ്‌ ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങൾ നടന്നത്. ഫ്രഷ്‌ ബറി രൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ ഗാനൻ മുഖ്യാതിഥിയായി ആഘോഷ പരിപാടികളിൽ പങ്കെടുത്തിരുന്നു. സണ്‍‌ഡേ സ്കൂൾ വിദ്യാർത്ഥികൾ അണി നിരന്ന് വേദിയെ ത്രസിപ്പിച്ച ഒരുപറ്റം കലാപരിപാടികൾ കലാ സന്ധ്യക്ക്‌ നിറം പകർന്നു.


ദിവ്യ ബലി മദ്ധ്യേ മാഞ്ചസ്റ്റർ എയ്ഞ്ചൽ വോയിസിലെ കുരുന്ന് പ്രതിഭകൾ ആലപിച്ച വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ചുള്ള ഗാനവും ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആ ഗാനത്തിന്റെ വീഡിയോയും നിങ്ങൾക്ക് എവിടെ കാണാം.






കൂടുതല്‍വാര്‍ത്തകള്‍.