CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 37 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ വോളന്റിയേഴ്സിനായുള്ള പ്രത്യേക ഒരുക്ക ശുശ്രൂക്ഷ നാളെ മാഞ്ചസ്റ്ററിൽ ... ഫാ. സോജി ഒലിക്കൽ നയിക്കും.

ലോകപ്രശസ്ത വചന പ്രഘോഷകൻ ഫാ. സേവിയർ കഹാൻ വട്ടയിലും സെഹിയോൻ ടീമും നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കണ്‍വെൻഷന് ഒരുക്കമായിട്ട് വോളന്റിയേഴ്സിനായുള്ള പ്രത്യേക ഒരുക്ക ശുശ്രൂക്ഷ നാളെ നടക്കും. ഡിസംബർ 7 നു ശനിയാഴ്ച രാവിലെ 8 മുതൽ മാഞ്ചസ്റ്റർ ടൌണ്‍ സെന്ററിലെ ജി - മെക്സിലാണ് അഭിഷേകാഗ്നി മെഗാ കണ്‍വെൻഷൻ നടക്കുക.

ഈ രാജ്യത്തെ ഏറ്റവും വലിയ ആത്മീയ ശുശ്രൂക്ഷ മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷന് വേണ്ടി നോർത്ത് വെസ്റ്റിലെ വിവിധ മാസ് സെന്ററുകളിലും പ്രെയർ ഗ്രൂപ്പുകളിൽ നിന്നുമായി തിരഞ്ഞെടുത്തിരിക്കുന്ന വോളന്റിയേഴ്സിനെ ആത്മീയമായി ഒരുക്കുന്നതിനും പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാൽ നിറക്കുന്നതിനുമായി ഫാ. സോജി ഓലിക്കൽ നയിക്കുന്ന പ്രത്യേക ഒരുക്ക ശുശ്രൂക്ഷ മാഞ്ചസ്റ്ററിൽ നടക്കും. നവംബർ 11 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 10 മണി വരെ സെന്റ്‌. എലിസബത്ത് ദേവാലയത്തിൽ വച്ചാണ് ഈ പ്രത്യേക ശുശ്രൂക്ഷ നടത്തപ്പെടുക.


അനേകം ദിവസങ്ങളായി നിരവധി ആരാധനകളിലൂടെയും കുരിശിന്റെ വഴികളിലൂടെയും ജപമാലകളിലൂടെയും ത്യാഗോജ്വലമായി അഭിഷേകാഗ്നി കണ്‍വെൻഷന് വേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ദേശത്തെ വോളന്റിയേഴ്സ് സുവിശേഷ വേലക്കായി തിങ്കളാഴ്ച ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ഒത്തു ചേരുമ്പോൾ അത് ഈ ദേശത്തു ക്രൈസ്തവ വിശ്വാസത്തിന്റെ പുത്തൻ കൊടുങ്കാറ്റിനു തുടക്കം കുറിക്കും എന്ന് തീർച്ച.

അഭിഷേകാഗ്നി കണ്‍വൻഷന്റെ എല്ലാ വോളന്റിയേഴ്സും ഈ ശുശ്രൂക്ഷയിൽ പങ്കെടുത്ത് കണ്‍വൻഷന് വേണ്ടി പ്രവർത്തിക്കുവാൻ പ്രത്യേകമായി ഒരുങ്ങണമെന്നു ഫാ. സജി മലയിൽ പുത്തൻപുരയിൽ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.