CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 6 Seconds Ago
Breaking Now

കേംബ്രിഡ്ജ് സെന്റ്‌ ഫിലിപ്പ് ഹോവാർഡ് കത്തോലിക്കാ ദേവാലയത്തിൽ നൈറ്റ് വിജിൽ നാളെ

കേംബ്രിഡ്ജ്:  ദൈവാനുഭവത്തില്‍ നിറഞ്ഞ് ജീവിതം  ക്രിസ്തുവിനായി രൂപപ്പെടുത്തുവാന്‍ അനുഗ്രഹീതമാവുന്ന രാത്രി ആരാധന നാളെ ഞായറാഴ്ച കേംബ്രിഡ്ജിൽ വെച്ച് നടത്തപ്പെടുന്നു. ഈസ്റ്റ്‌ ആൻ ഗ്ലിയാ സീറോ മലബാർ ചാപ്ലിൻ റവ.ഫാ.മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ കാർമ്മികത്വം വഹിക്കുന്ന പരിശുദ്ധ കുർ ബ്ബാനയോടെ ആരാധന സമാപിക്കും.

പ്രശസ്ത വചന പ്രഘോഷകനും, അനുഗ്രഹീത കൗണ്‍സിലറും, ആതുര സേവന ശുശ്രുഷ പൂർണ്ണമായി ആത്മീയ നവോത്ഥാനത്തിനായി മാറ്റി വെച്ച പ്രമുഖ പ്രഭാഷകനും. പ്രാർത്ഥനാ ശുശ്രുഷകളിലെ വരദാനവുമായ ഡോ അപ്പു സിറിയക്ക് നയിക്കുന്ന രാത്രി ആരാധന കേംബ്രിഡ്ജിൽ നാളെ ആത്മീയ നിറവേകും. സെഹിയോണ്‍ യു കെ മിനിസ്ട്രിയുടെ കണ്‍വെൻഷനിലിലും, വെയിൽസിൽ നടത്തിയ ദശ ദിന കുട്ടികളുടെ ധ്യാനത്തിലും ദൈവാനുഭവവും, പരിശുദ്ധാത്മ അഭിഷേകവും തന്റെ ശുശ്രുഷയിലൂടെ പ്രദാനം ചെയ്യുവാൻ അനുഗ്രഹിക്കപ്പെട്ട ഡോ.അപ്പുവിന്റെ നൈറ്റ് വിജിൽ നാളെ ദൈവീകാനുഭവം നല്കും.  കേംബ്രിഡ്ജിലെ സെന്റ്‌ ഫിലിപ്പ്  ഹോവാർഡ് കാത്തലിക് ദേവാലയയത്തിൽ വെച്ച് നാളെ വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തു മണിവരെയാണ് രാത്രി ആരാധനക്കായുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്.
 
ജീവിതത്തി‍ന്റെ ആകുലതകളും, ഭാരങ്ങളും, ദുഖങ്ങളും ദിവ്യ കാരുണ്യ സന്നിധിയില്‍ സമര്‍പ്പിച്ചു സൗഖ്യാനുഭവത്തില്‍ വളര്‍ന്നു വരുവാന്‍ ഈ രാത്രി ആരാധനയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
 
വേദിയുടെ അഡ്രസ്‌ :-
St . Philiph  Howard  catholic  Church , cherryhinton , CB1 3TH, Cambridge 




കൂടുതല്‍വാര്‍ത്തകള്‍.