CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 18 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെന്‍ഷന് രണ്ട് ബിഷപ്പുമാരും അമ്പതിലധികം വൈദീകരും

മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഇനി 13 നാള്‍ മാത്രം

 

മാഞ്ചസ്റ്റര്‍ ; ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റര്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന് 13 ദിനങ്ങള്‍ മാത്രം അവശേഷിക്കേ അഭിഷേകാഗ്‌നിയുടെ ചൂട് ഓരോ ഹൃദയ കവാടങ്ങളേയും തുറക്കുകയും യുകെ മലയാളികളുടെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയുമാണ് .യുകെ ദര്‍ശിക്കുന്ന ലോകമെമ്പാടുമുള്ള പ്രവാസ മലയാളികള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം കാത്തിരിക്കുന്ന ബൃഹത്തായ കണ്‍വെന്‍ഷനില്‍ പതിനായിരകണക്കിന് ആളുകള്‍ ഒഴുകിയെത്തുമ്പോള്‍ ആര്‍ത്തിരമ്പുന്ന ജനസമൂഹത്തിലേക്ക് അദ്ഭുത വരങ്ങളും ധാരാളമായി വര്‍ഷിക്കുന്നതില്‍ മധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഫാ.സേവ്യര്‍ഖാനോടൊപ്പം രണ്ട് ബിഷപ്പുമാരും അന്‍പതിലധികം വൈദീകരും കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കും.

സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ്മാര്‍ ടെറന്‍സ് ബ്രയന്‍,ഷൂസ്ബറി രൂപതാ ബിഷപ്പുമാര്‍ മാര്‍ക്ക് ഡേവിഡ് എന്നിവര്‍ക്കൊപ്പം അമ്പതിലധികം വൈദീകര്‍ ഒരുമിച്ച് നിന്ന് ശക്തമായി മധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കുക തന്നെ ചെയ്യും.വൈദീക ശ്രേഷ്ഠരോടൊപ്പം എല്ലാ വൈദീകരും തിരു വസ്ത്രങ്ങളണിഞ്ഞ് പ്രധാന കവാടത്തില്‍ നിന്നും അള്‍ത്താരയിലേക്ക് പ്രദക്ഷിണമായി നടന്നു കയറുമ്പോള്‍ 13 വര്‍ഷത്തിലേറെ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രധാന ഗായകനായ അജയ്‌യുടേയും യുകെ സെറിയോന്‍ മിനിസ്ട്രിയിലെ പ്രധാന ഗായകനായ സോണിയുടേയും നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കുമ്പോള്‍ വിശ്വാസ ഹൃദയങ്ങളെ സ്വര്‍ഗ്ഗീയാനുഭവത്തിലേക്ക് ആനയിക്കും.

 

വിശുദ്ധ കുര്‍ബാനയുടെ സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്ന എല്ലാ വൈദീകരും ഒന്നു ചേര്‍ന്ന് ദിവ്യ ബലി അര്‍പ്പിക്കുമ്പോള്‍ യുകെയിലെ മലയാളികള്‍ക്ക് ലഭ്യമാകുന്ന അസുലഭമായ സൗഭാഗ്യമാണ് .

 

ഉള്‍വലിയുന്ന സഭയെയല്ല തെരുവിലിറങ്ങി പരുക്ക് പറ്റുന്ന സഭയെയാണ് എനിക്കിഷ്ടമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ വാക്കുകളെ ഹൃദയത്തിലേറ്റി സെഹിയോന്‍ യൂത്തംഗങ്ങളും സെഹിയോന്‍ ടീം അംഗങ്ങളും ശുഭ്ര വസ്ത്രങ്ങളണിഞ്ഞ് കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.

 

യുകെയിലെങ്ങും മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത് ഫാ. സേവ്യര്‍ ഖാന്‍ പട്ടായിലിന്റെ സഹപാഠിയായ ഫാ.സജി മലയില്‍ പുത്തന്‍ പുരയും മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററും സെഹിയോന്‍ യുകെയുമാണ് .




കൂടുതല്‍വാര്‍ത്തകള്‍.