CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 20 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ ; സെഹിയോൻ ടീം അംഗങ്ങൾ കൊടും തപസ്സിൽ!!!

മാഞ്ചസ്റ്റർ:   അടുത്തമാസം ഏഴിന് യു കെ ദർശിക്കുന്ന ഏറ്റവും ബ്രഹത്തായ  വിശ്വാസ കൂട്ടായ്മയിലേക്ക്  പരിശുദ്ധാത്മാഭിഷേകം പങ്കെടുക്കുന്ന എല്ലാവരിലും സാധ്യമാകുന്നതിന്  സെഹിയോൻ കാത്തലിക്  യു കെ ടീം അംഗങ്ങളും  മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷൻ അംഗങ്ങളും കൊടും തപസ്സ് ആരംഭിച്ചു. മാഞ്ചസ്റ്റർസെന്ററിലെ ജി- മെക്സിൽ നടക്കുന്ന  കണ്‍വെൻഷന് വെറും പന്ത്രണ്ട് ദിനങ്ങൾ മാത്രം അവശേഷിക്കെ  സംഘാടകരായ സെഹിയോൻ യു കെ യിലെയും മാഞ്ചസ്റ്റർ അഭിഷേകാഗ്നി ടീമംഗങ്ങളുടെയും ഉപവാസം , ജപമാല, കുരിശിന്റെ വഴി , കരുണ കൊന്ത , വിവിധ വിശുദ്ധരോടുള്ള നോവേനകൾ , കണ്‍വെൻഷൻ വേദിക്ക് ചുറ്റും നടന്ന്  ശക്തവും തീവ്രവുമായ മധ്യസ്ഥ പ്രാർഥനകൾ വാശിയായി. കണ്‍വെൻഷന് സംബന്ധിക്കുന്ന എല്ലാ വ്യക്തികൾക്കും ദൈവാനുഭവം സാധ്യമാകുമെന്ന്  ഉറച്ച വിശ്വാസത്തിലാണ്.

പരസ്പര കൂട്ടുത്തരവാദിത്വത്തിലും, വിധേയത്വത്തിലും പ്രോത്സാഹിപ്പിച്ചും മാഞ്ചസ്റ്റർ- ബർമിങ്ങ്ഹാം ടീമംഗങ്ങൾ ഏക സൈന്യമായി പ്രവർത്തിക്കുമ്പോൾ ഫാ. സേവ്യർഖാനോടൊപ്പം ഫാ. സോജി ഓലിക്കലും മറ്റ് അനവധി വൈദീകരും ഒന്ന് ചേർന്ന് വിടുതൽ ശുശ്രൂഷകൾ നയിക്കുമ്പോൾ ശുഭ്ര വസ്ത്രധാരികളായ സെഹിയോൻ ടീമംഗങ്ങൾ കരങ്ങൾ ചേർത്ത് പിടിച്ച്  ശക്തമായി മധ്യസ്ഥം പ്രാർത്ഥിക്കും.

അന്ധകാര - നരകീയ- പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്യുന്നതിനും , രോഗ പീഡകളാൽവലയുന്നവരെ മോചിപ്പിക്കുന്നതിനും ദൈവീക കാരുണ്യത്തിനായി യാചിക്കുന്നവർക്ക്  സന്തോഷത്തിന്റെ വിത്തുകൾ  പാകുന്നതിനും സ്വയം പീഡകളും  ത്യാഗങ്ങളും ഏറ്റെടുത്തുകൊണ്ട് സെഹിയോൻ- മാഞ്ചസ്റ്റർ  ടീമംഗങ്ങളുടെ ഉഗ്രമായ തപസ്സ്  സ്വർഗ്ഗ വാതായനങ്ങൾ തുറന്ന് പ്രകടമായ അത്ഭുതങ്ങളും, അടയാളങ്ങളും സംഭവിക്കും. വീൽ ചെയറിൽ വരുന്നവർനടന്ന് പോകുവാൻ തക്ക വിശ്വാസ ദർശനത്തിലുള്ള തീഷ്ണമായ പ്രാർത്ഥനയിലാണ് ഫാ. സജി ഓലിക്കലും സെഹിയോൻ ടീമംഗങ്ങളും.

ഡിസംബർ മാസം മലയാളത്തിലുള്ള രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ ഇല്ലാത്തതിനാൽ ജനുവരി രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ  അഭിഷേകാഗ്നി കണ്‍വെൻഷനിൽ പങ്കെടുത്ത് ദൈവാനുഭവം സാധ്യമായവരുടെ സാക്ഷ്യ പ്രളയമുണ്ടാകുമെന്ന കാര്യത്തിൽ സെഹിയോൻ  ടീമംഗങ്ങൾക്ക്  സംശയമില്ല.

രാവും പകലും അഭിഷേകാഗ്നി കണ്‍വെൻഷൻ പ്രാർത്ഥനാ മന്ത്രങ്ങളുമായി  സെഹിയോൻ- മാഞ്ചസ്റ്റർ  ടീമംഗങ്ങൾ തീഷ്ണമായി  പ്രാർത്ഥിക്കുമ്പോൾ പങ്കെടുക്കുന്ന ആയിരക്കണക്കിന് യുവജനങ്ങൾക്കും കുട്ടികൾക്കും വിശ്വാസ ജീവിതത്തിന്റെ പുത്തൻ വാതായനമാണ് ഫാ സോജി ഓലിക്കലും ഫാ. സജി മലയിൽ പുത്തൻപുരയും ഒരുക്കുന്നത്.          

             




കൂടുതല്‍വാര്‍ത്തകള്‍.